രാജ്യത്ത് മാരക ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കലാവസ്ഥാ റിപ്പോര്‍ട്ട്
2015ല്‍ 2500 പേരുടെ മരണത്തിനിടയാക്കിയതിന് സമാനമായ മാരക ഉഷ്ണതരംഗം ഇന്ത്യ നേരിടേണ്ടി വരുമെന്ന് കാലവാസ്ഥ വ്യതിയാന റിപ്പോര്‍ട്ട്. ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്
2015ല്‍ 2500 പേരുടെ മരണത്തിനിടയാക്കിയതിന് സമാനമായ മാരക ഉഷ്ണതരംഗം ഇന്ത്യ നേരിടേണ്ടി വരുമെന്ന് കാലവാസ്ഥ വ്യതിയാന റിപ്പോര്‍ട്ട്. ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
പോളണ്ടില്‍ നടന്ന കാലവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ നടന്ന ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കുശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാരിസ് കരാറിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് ചർച്ച ചെയ്യും.
ശരാശരി ആഗോളതാപനമായ 1.5 ഡിഗ്രിയെന്നത് 2030 ആകുമ്പോഴേക്കും മറികടക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 2030 മുതല്‍ 2052 വരെ കൂടിയ ശരാശരി നിലനില്‍ക്കും.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കൊല്‍ക്കത്തയിലേയും കറാച്ചിയിലേയും ഉഷ്ണതരംഗത്തെ കുറിച്ച് റിപ്പോര്‍ട്ട് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. കറാച്ചിയിലും കൊല്‍ക്കത്തയിലും 2015ലേതിന് സമാനമായ ഉഷ്ണതരംഗമാണ് പ്രതീക്ഷിക്കാവുന്നത്. ഇതുമൂലമുളള മരണനിരക്കും വര്‍ധിക്കും. ഉഷ്ണതരംഗം മനുഷ്യന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയും നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ദാരിദ്ര്യം വര്‍ദ്ധിക്കും, ഭക്ഷ്യസുരക്ഷയെ ബാധിക്കും, ഭക്ഷണ വില വര്‍ധിക്കും, വരുമാനം കുറയും, ഉപജീവനമാര്‍ഗത്തിനുള്ള അവസരങ്ങളില്ലാതാകും, തുടങ്ങിയ കാര്യങ്ങളും പ്രതീക്ഷിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു