ഗ്രഹാം സ്റ്റൈൻസിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി പുതിയ ചലച്ചിത്രം

ഒറീസ്സയുടെ മണ്ണിൽ മിഷണറി ജീവിതത്തിനിടയിൽ രക്തസാക്ഷിത്വം വരിച്ച ഗ്രഹാം സ്റ്റൈൻസിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി പുതിയ ചലച്ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ഓസ്ട്രേലിയൻ ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്റ്റെയിൻസ്,

Oct 9, 2018 - 17:55
 0
ഗ്രഹാം സ്റ്റൈൻസിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി പുതിയ ചലച്ചിത്രം

റീസ്സയുടെ മണ്ണിൽ മിഷണറി ജീവിതത്തിനിടയിൽ രക്തസാക്ഷിത്വം വരിച്ച ഗ്രഹാം സ്റ്റൈൻസിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി പുതിയ ചലച്ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ഓസ്ട്രേലിയൻ ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്റ്റെയിൻസ്, അദ്ദേഹത്തിന്റെ മക്കളായ ഫിലിപ്പ് (10 വയസ്സ്), തിമോത്തി (6 വയസ്സ്) എന്നിവരുടെ കൊലപാതകത്തെ അടിസ്ഥാനമാക്കിയാണ് സ്റ്റൈൻസ് ( Staines) എന്നറിയപ്പെടുന്ന വരാനിരിക്കുന്ന ചിത്രം.ശരിയും തെറ്റും, ശക്തിയും സത്യവും തമ്മിലുള്ള അന്തിമ പോരാട്ടത്തെ ചിത്രം വരച്ചുകാട്ടുന്നു എന്ന് അണിയറപ്രവർത്തകർ പറയുന്നു . “സത്യം തേടുന്നിടത് സ്നേഹത്തിന്റെ കഥ എഴുതപ്പെടുന്നു.” എന്നതാണ് ടാഗ് ലൈൻ. യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള അപ്രതീക്ഷിതമായ ഒരു നാടകീയമായ കഥയാണ് ഇതെന്ന് ഗ്രഹാം സ്റ്റൈൻസിനെ അവതരിപ്പിക്കുന്ന പ്രധാന നടനായ സ്റ്റീഫൻ ബാൽഡ്വിൻ അഭിപ്രായപ്പെട്ടു. ബോളിവുഡ് സിനിമയിലെ മുൻനിര അഭിനേതാക്കളിൽ ഒരാളായ ശർമാൻ ജോഷിയും ഇതിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ആൻഡ്രൂ മാത്യൂസ് കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനീഷ് ഡാനിയേൽ ആണ്. 2019 ജനുവരിയിൽ ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും എന്ന് പ്രതീക്ഷിക്കുന്നു.

അമേരിക്കയിലെ ഡാളസ്സിൽ ഉള്ള പ്രമുഖ മലയാളി വ്യവസായിയും സുവിശേഷ പ്രവർത്തകനുമായ വിക്ടർ എബ്രഹാം ആണ് ചിത്രത്തിന്റെ പ്രൊഡ്യൂസർമാരിൽ ഒരാൾ. സ്കൈപാസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ആണ് ചിത്രം പുറത്തിറക്കുന്നത്