ഹിമാചലിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം; 15 പേർക്ക് ജീവൻ നഷ്ടമായി

Oct 8, 2025 - 10:27
 0
ഹിമാചലിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം; 15 പേർക്ക് ജീവൻ നഷ്ടമായി
ഹിമാചൽപ്രദേശിലെ ബിലാസ്പൂരിൽ ബസിന് മുകളിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ‌ 15 പേർ മരിച്ചു. ബസിൽ മുപ്പതിലധികം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. നിലവിൽ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.
ഹരിയാനയിലെ റോഹ്തക്കിൽ നിന്ന് ബിലാസ്പൂരിനടുത്തുള്ള ഗുമർവിനിലേക്ക് ഏകദേശം 30 യാത്രക്കാരുമായി പോവുകയായിരുന്ന ബസിനു മുകളിലേക്കാണ് കനത്ത മഴയെ തുടർന്ന് ഒരു കുന്നിൻ്റെ വലിയ ഭാഗം ഇടിഞ്ഞുവീണത്. ഭാലുഘട്ട് പ്രദേശത്തെ ഭല്ലു പാലത്തിന് സമീപമാണ് അപകടം നടന്നത്. ഒരു പെൺ‌കുട്ടി ഉൾപ്പെടെ നാലുപേരെ പുറത്തെടുത്തതായാണ് രക്ഷാപ്രവർത്തകർ പറയുന്നത്.
അപകടത്തിൽ ബസിന്റെ ഒരു ഭാ​ഗം പൂർണമായും തകർന്ന നിലയിലാണ്. പൊലീസ്, അഗ്നിരക്ഷാ സേന, ദുരന്ത നിവാരണ അതോറിട്ടി, പ്രദേശവാസികൾ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
രക്ഷാപ്രവർത്തനം ഊർജിതമാക്കി അടിയന്തര നടപടികൾ സ്വീകരിക്കാൻ ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു നിർദ്ദേശിച്ചു. രക്ഷാപ്രവർത്തനത്തിന് എൻഡിആർഫിനെ അടക്കം നിയോഗിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0