ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യൻ പള്ളി ആക്രമിച്ചതിന് തീവ്രവാദികൾക്ക് വധശിക്ഷ വിധിച് ഈജിപ്റ്റ് സർക്കാർ

ഈജിപ്റ്റിലെ പല കോപ്റ്റിക് സഭകളിലും ആക്രമണങ്ങളും സ്ഫോടനങ്ങളും നടത്തിയ പത്ത് തീവ്രവാദികൾക്ക് വധശിക്ഷയ്ക്ക് വിധിച്ചു. ഭീകരതയ്ക്കെതിരെ ആരോപണവിധേയരായ 19

Oct 15, 2018 - 15:09
 0
ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യൻ പള്ളി ആക്രമിച്ചതിന് തീവ്രവാദികൾക്ക് വധശിക്ഷ വിധിച് ഈജിപ്റ്റ് സർക്കാർ
ഫയൽ ചിത്രം : 2017 ഏപ്രിൽ 9 ന് ഈജിപ്തിലെ കോപ്റ്റിക് ചർച്ചിലെ ബോംബ്ആക്രമണത്തിൽ മരിച്ച കോപ്റ്റിക് ക്രിസ്ത്യനികളുടെ ശവസംസ്കാര ചടങ്ങ്

ഈജിപ്റ്റിലെ പല കോപ്റ്റിക് സഭകളിലും ആക്രമണങ്ങളും സ്ഫോടനങ്ങളും നടത്തിയ പത്ത്  തീവ്രവാദികൾക്ക് വധശിക്ഷയ്ക്ക് വിധിച്ചു. ഭീകരതയ്ക്കെതിരെ ആരോപണവിധേയരായ 19 പ്രതികൾക്ക് ആണ് കോടതിയിൽ ശിക്ഷ വിധിച്ചത്. ഒൻപത് പേർക്ക് 15 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. 2016 ഡിസംബറിൽ കെയ്റോയിലെ സെന്റ് മാർക്ക് കത്തീഡ്രലിൽ നടന്ന ചാവേർ ബോംബ് സ്ഫോടനം, 2017 ഏപ്രിലിൽ അലക്സാണ്ട്രിയ, തന്ത എന്നിവിടങ്ങളിലെ ഇരട്ട ചാവേർ ബോംബാക്രമണങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് കുറ്റക്കാരരെന്നു കണ്ടെത്തിയവർക്കെതിരെയാണ് കോടതി വിധി പറഞ്ഞത്. എന്നാൽ കോപ്‌റ്റിക്‌ സഭാ നേതാക്കൾ മരണശിക്ഷയെ എതിർത്തു മുൻപോട്ടു വന്നു. ക്രിസ്ത്യാനികളുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നതിന് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി മെയ് 2015 ൽ വധശിക്ഷ വിധിച്ചപ്പോൾ കോസിറ്റിക്കൽ കാത്തലിക് ബിഷപ്പ് അസീഹുട്ടിന് അതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.

കോപ്റ്റിക് ക്രിസ്ത്യാനികൾ അവർക്കെതിരെയുള്ള ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഈജിപ്ഷ്യൻ ഗവൺമെന്റ് മുൻകൈ എടുക്കണമെന്നും നിയമ നിർമ്മാണം നടത്തണമെന്നും എന്നുള്ളത് കാലങ്ങളായി ഉള്ള സർക്കാരിനോടുള്ള ആവശ്യങ്ങളിൽ ഒന്നാണ്. ഈജിപ്ഷ്യൻ ജനസംഖ്യയുടെ 10 ശതമാനം വരുന്ന കോപ്റ്റിക് ക്രിസ്ത്യാനികൾ ഈജിപ്തിൽ നിരന്തരമായി ഇസ്ലാമിസ്റ്റ് ആക്രമണങ്ങളുടെ ഇരയാണ്. ഇക്കഴിഞ്ഞ 2018 ലെ നൊബേൽ സമാധാന പുരസ്കാരത്തിന് ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യൻ സഭ നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി. ക്രിസ്ത്യൻ ചാരിറ്റി ഓപ്പൺ ഡോർസിന്റെ 2018 ലെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം, 128 ഈജിപ്ഷ്യൻ ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തിന് വേണ്ടി കൊല്ലപ്പെട്ടു, 200 ൽ അധികം ആളുകൾ വീടുകളിൽ നിന്നും പുറത്താക്കപെട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങളായി, കോപ്റ്റിക് ക്രിസ്ത്യാനികൾ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ നിരവധി ക്രൂരമായ ആക്രമണങ്ങളൾക്ക് ഇരയായി തീർന്നിട്ടുണ്ട്