ജീസസ് ഫെസ്റ്റ് കോഴിക്കോട്: കണ്ണൂരിൽ പ്രമോഷണൽ മീറ്റിംഗ് നടന്നു

നവംബർ 9 മുതൽ 11 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന ജീസസ് ഫെസ്റ്റ് എന്ന ആത്മീയ സമ്മേളനത്തിന്റെ കണ്ണൂർ ജില്ലയിലെ ആദ്യ പ്രമോഷണൽ മീറ്റിംഗ്

Oct 16, 2018 - 13:32
 0
ജീസസ് ഫെസ്റ്റ് കോഴിക്കോട്: കണ്ണൂരിൽ പ്രമോഷണൽ മീറ്റിംഗ് നടന്നു

നവംബർ 9 മുതൽ 11 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന ജീസസ് ഫെസ്റ്റ്  ആത്മീയ സമ്മേളനത്തിന്റെ കണ്ണൂർ ജില്ലയിലെ ആദ്യ പ്രമോഷണൽ മീറ്റിംഗ് പാസ്റ്റർ അനീഷ് എം ഐപ്പിന്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ ഇരിട്ടി ഫാൽക്കൺ പ്ലാസ്സ ഓഡിറ്റോറിയത്തിൽ നടന്നു.

ദൈവ ദാസന്മാർ സഭാ വ്യത്യാസം കൂടാതെ  പങ്കെടുത്തു. ക്രൂസേഡിന്റെ വിജയത്തിനായി കണ്ണൂർ ജില്ലാതല കമ്മിറ്റി രൂപീകരിച്ചു.   മഹാ സമ്മേളനം മലബാറിന് ഒരു അനുഗ്രഹം ആകേണ്ടതിനു പ്രത്യേക പ്രാർത്ഥനയും നടന്നു. മലബാറിലെ  മറ്റു ജില്ലകളിൽ മീറ്റിംഗുകൾ സംഘടിപ്പിക്കുകയും ലോക്കൽ കമ്മിറ്റിയെ വിപുലീകരിക്കുകയും ചെയ്യുമെന്ന് ജീസസ് ഫെസ്റ്റ് ചീഫ് മീഡിയ കൺവീനർ പാസ്റ്റർ അനീഷ് എം ഐപ്പ് അറിയിച്ചു.

കണ്ണൂർ ഡിസ്ട്രിക്ട് കമ്മിററി
പാസ്റ്റർ എ ജെ തോമസ് (രക്ഷാധികാരി),
പാസ്റ്റർ ഷാജി ജോർജ്(കോ-ഓർഡിനേറ്റർ).

 മീഡിയ കൺവീനേർസ് : 

ബോവസ് ഏബ്രഹാം, പാസ്റ്റർ ഷിജു തോമസ്,പാസ്റ്റർ  എം.എസ് സന്ദീപ്.

പബ്ലിസിറ്റി കൺവീനേർസ്: 

പാസ്റ്റർ ശശി ജോസഫ്, പാസ്റ്റർ  കെ വി മാത്യൂ, പാസ്റ്റർ  ജോബി ദാസ്,പാസ്റ്റർ സൈമൺ പി.എം, പാസ്റ്റർ  മാത്യൂ ജോൺ, പാസ്റ്റർ  എ.ഡി തോമസ്, പാസ്റ്റർ  സെബാസ്റ്റ്യൻ വി.എ

പ്രയർ കൺവീനേർസ് :
പാസ്റ്റർ  എ.ഐ കുര്യൻ,പാസ്റ്റർ ജേക്കബ്ബ് മാത്യൂ, പാസ്റ്റർ സി.ഡി. ജോസ്,പാസ്റ്റർ  ജോയി തോമസ്, പാസ്റ്റർ  എം.എം മാർക്കോസ്‌,പാസ്റ്റർ  ബെൻഷി ചെറിയാൻ