ആസിയ ബീബി പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് അഭ്യൂഹം ?

മതനിന്ദ കുറ്റം ആരോപിച്ചു എട്ടുവര്‍ഷത്തെ തടവിന് ശേഷം കഴിഞ്ഞ ദിവസം ജയില്‍ മോചിതയായ ആസിയ ബീബി പാക്കിസ്ഥാനില്‍ തന്നെ തുടരുകയാണെന്ന് റിപ്പോര്‍ട്ട്. ആസിയ രാജ്യം വിട്ടതായി ഇന്നലെ വിവിധ കോണുകളില്‍

Nov 9, 2018 - 19:16
 0
ആസിയ ബീബി പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് അഭ്യൂഹം ?

മതനിന്ദ കുറ്റം ആരോപിച്ചു എട്ടുവര്‍ഷത്തെ തടവിന് ശേഷം കഴിഞ്ഞ ദിവസം ജയില്‍ മോചിതയായ ആസിയ ബീബി പാക്കിസ്ഥാനില്‍ തന്നെ തുടരുകയാണെന്ന് റിപ്പോര്‍ട്ട്. ആസിയ രാജ്യം വിട്ടതായി ഇന്നലെ വിവിധ കോണുകളില്‍ നിന്നു റിപ്പോര്‍ട്ട് ഉണ്ടായിരിന്നു. ഇന്നാല്‍ ഇക്കാര്യം നിഷേധിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്. ആസിയ പാക്കിസ്ഥാനിലെ രഹസ്യ കേന്ദ്രത്തില്‍ തുടരുകയാണെന്നാണ് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറയുന്നത്. ബുധനാഴ്ച രാത്രി മുള്‍ട്ടാനിലെ വനിത ജയിലില്‍ നിന്ന് വിട്ട ആസിയയെ പ്രത്യേക വിമാനത്തില്‍ ഇസ്ലാമാബാദില്‍ എത്തിച്ചുവെന്നും അവിടെ നിന്നു രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയെന്നുമാണ് സൂചന.

ആസിയയെ മോചിപ്പിക്കുന്നതിനെതിരെ കലാപം നടത്തിയ പ്രസ്ഥാനമായ തെഹ്രീക് ഇ ലബായിക് പാക്കിസ്ഥാന്‍ (ടി‌എല്‍‌പി) ഈ വാദഗതികളെ നിഷേധിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. നെതര്‍ലന്‍ഡ്‌സിന്റെ അംബാസഡര്‍ പ്രത്യേക വിമാനത്തില്‍ ചെന്നു ജയിലില്‍നിന്ന് ആസിയയെ ഏറ്റുവാങ്ങിയതെന്ന് അവര്‍ ആരോപിക്കുന്നു. അമേരിക്ക, ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളോട് തങ്ങളെ രക്ഷിക്കണമെന്ന് ആസിയയുടെ ഭര്‍ത്താവ് ആഷിക് അഭ്യര്‍ത്ഥിച്ചിരിന്നു. അതേസമയം ആഷിഖും മക്കളും രഹസ്യ കേന്ദ്രത്തില്‍ തന്നെ തുടരുക തന്നെയാണെന്നാണ് പാക്ക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആസിയയും കുടുംബവും സുരക്ഷിത സ്ഥാനത്ത് എത്തിയെന്ന വാര്‍ത്തയ്ക്കായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ക്രൈസ്തവ ലോകം