പള്ളിയുടെ ഭൂമിയെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ 21 ക്രിസ്ത്യാനികൾക്ക് പരിക്കേറ്റു
ഫെബ്രുവരി 13 ന് ഭൂമി തർക്കത്തിൻ്റെ പേരിൽ ഒരു സംഘം ആളുകളുടെ ആക്രമണത്തിൽ തെലങ്കാനയിലെ ഒരു ഗ്രാമത്തിൽ കുറഞ്ഞത് 20 ക്രിസ്ത്യാനികൾക്ക് പരിക്കേറ്റതായി മെത്തഡിസ്റ്റ് ചർച്ചിൻ്റെ ഉന്നത നേതാവ് പറയുന്നു.
തെലങ്കാന സംസ്ഥാനത്തെ രംഗ റെഡ്ഡി ജില്ലയിലെ ജൻവാഡ ഗ്രാമത്തിൽ നടന്ന അക്രമത്തിൽ 21 വിശ്വാസികൾക്ക് കൾക്ക് പരിക്കേറ്റതായി മെത്തഡിസ്റ്റ് ചർച്ച് ഓഫ് ഇന്ത്യയുടെ തലവനായ ബിഷപ്പ് എം.എ. ഡാനിയേൽ പറഞ്ഞു.
ഗ്രാമത്തിലെ മെത്തഡിസ്റ്റ് പള്ളിക്ക് സമീപത്തെ പൊതുവഴി വീതികൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് ഭൂമി തർക്കമാണ് ആക്രമണത്തിനു കാരണമായത്. 12 പേരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും സംസ്ഥാന തലസ്ഥാനമായ ഹൈദരാബാദ് ആസ്ഥാനമായുള്ള ബിഷപ്പ് ഡാനിയേൽ ഫെബ്രുവരി 14 ന് പറഞ്ഞു.
“മറ്റ് ഒമ്പത് പേർക്ക് പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു,” അദ്ദേഹം പറഞ്ഞു.
പുറത്തു നിന്നുവന്നവർ എന്തിനാണ് അക്രമത്തിലേക്ക് കടന്നതെന്നു തനിക്ക് ഇപ്പോഴും വ്യക്തതയില്ലെന്ന് പുരോഹിതൻ പറഞ്ഞു. എന്നാൽ പോലീസ് അന്വേഷണത്തിന് ശേഷം സത്യം പുറത്തുവരുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പള്ളിയിലെ ക്രിസ്ത്യാനികളുടെ സമ്മതമില്ലാതെ പള്ളിയുടെ സ്ഥലം റോഡിനായി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് ക്രിസ്ത്യാനികളെ പ്രകോപിപ്പിച്ചതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പള്ളി ഉദ്യോഗസ്ഥൻ പറഞ്ഞു.
150-ലധികം പ്രദേശവാസികൾ സ്ഥലത്തെത്തി അവരെ നേരിട്ടതോടെ സ്ഥിതി വഷളായി.
തർക്കങ്ങൾ അക്രമാസക്തമാവുകയും സമീപത്തെ നിർമ്മാണ സ്ഥലത്ത് നിന്ന് ഇഷ്ടികകൾ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയും ചെയ്തു. പോലീസ് കേസെടുത്തെങ്കിലും ഒരു ദിവസം കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമം നടന്ന പ്രദേശം സന്ദർശിക്കുന്നത് പോലീസ് തടഞ്ഞിട്ടുണ്ടെന്ന് സഭാ നേതാവ് പറഞ്ഞു.
പരിക്കേറ്റവരെ ബിഷപ്പ് ഡാനിയേൽ ആശുപത്രിയിൽ സന്ദർശിച്ചു. "ഞങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഞങ്ങൾ ഉറപ്പുനൽകിയിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.
തെലങ്കാനയിലെ 35 ദശലക്ഷം ജനങ്ങളിൽ 20 ശതമാനവും ക്രിസ്ത്യാനികളാണ്. ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് പാർട്ടിയാണ് നിലവിൽ സംസ്ഥാനം ഭരിക്കുന്നത്.