അമേരിക്കയിലെ വിദ്യാലയങ്ങളിൽ "ഞങ്ങൾ ദൈവത്തിൽ ആശ്രയിക്കുന്നു " എന്ന വാചകം പ്രദർശിപ്പിക്കും
വളർന്നു വരുന്ന തലമുറയെ ആത്മീയതയില്‍ ആഴപ്പെടുത്താന്‍ ദൈവ വിശ്വാസം പരസ്യമായി സ്കൂളുകളില്‍ പ്രഘോഷിക്കുവാന്‍ തീരുമാനവുമായി അമേരിക്കന്‍ സംസ്ഥാനം. അമേരിക്കയിലെ സൗത്ത് ഡക്കോട്ട സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇനിമുതൽ ദേശീയ ആപ്തവാക്യമായ

വളർന്നു വരുന്ന തലമുറയെ ആത്മീയതയില്‍ ആഴപ്പെടുത്താന്‍ ദൈവ വിശ്വാസം പരസ്യമായി സ്കൂളുകളില്‍ പ്രഘോഷിക്കുവാന്‍ തീരുമാനവുമായി അമേരിക്കന്‍ സംസ്ഥാനം. അമേരിക്കയിലെ സൗത്ത് ഡക്കോട്ട സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇനിമുതൽ ദേശീയ ആപ്തവാക്യമായ ” ഞങ്ങൾ ദൈവത്തിൽ ആശ്രയിക്കുന്നു എന്ന വാചകം പ്രദർശിപ്പിക്കും. 12 ഇഞ്ച് തുല്യ അനുപാതത്തില്‍ പെയിന്റ് ചെയ്യുകയോ, അല്ലെങ്കില്‍ എല്ലാവർക്കും ദൃശ്യമാകുന്ന സ്ഥലത്ത് പ്രദർശിപ്പിക്കുകയും വേണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.
പലരീതികളിൽ സ്കൂളുകൾ നിയമം നടപ്പിലാക്കുവാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് അസോസിയേറ്റഡ് സ്കൂൾ ബോർഡ്സ് ഓഫ് സൗത്ത് ഡക്കോട്ട എക്സിക്യൂട്ടീവ് ഡയറക്ടർ വേഡ് പൊഗാണി പറഞ്ഞു. റാപ്പിഡ് സിറ്റി ഏരിയയിലെ 23 പൊതു സ്കൂളുകളില്‍ ഇതിനോടകം വാചകം ഏവര്‍ക്കും കാണുന്ന രീതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം നിയമത്തിനെതിരെ വിസ്കോൺസിൻ ആസ്ഥാനമായുള്ള ഫ്രീഡം ഫ്രം റിലീജിയൻ ഫൗണ്ടേഷൻ എന്ന നിരീശ്വരവാദ സംഘടന രംഗത്തെത്തിയിട്ടുണ്ട്.
അമേരിക്കൻ ഡോളർ നോട്ടുകളിലെ ഇന്‍ ഗോഡ് വി ട്രസ്റ്റ്പതിപ്പിക്കുന്നതിനെതിരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രംഗത്തു വന്നത് ഇതേ സംഘടനയായിരിന്നു. 1956-ൽ പ്രസിഡന്റ് ഐസൻഹോവർ ഒപ്പുവെച്ചതിനു ശേഷമാണ് ;ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു(ഇന്‍ ഗോഡ് വി ട്രസ്റ്റ്) എന്ന വാചകം അമേരിക്കയുടെ ആപ്തവാക്യമായി മാറിയത്. അമേരിക്കയുടെ ട്രഷറി വിഭാഗത്തിന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം പിറ്റേ വർഷം മുതല്‍ ഡോളറില്‍ ഇത് പതിപ്പിക്കുന്നത് ആരംഭിക്കുകയായിരിന്നു.