39-മത് നവാപ്പൂർ കൺവെൻഷൻ നവംബർ 5 മുതൽ 10 വരെ

ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യയുടെ 39-മത് ജനറൽ കൺവെൻഷൻ നവംബർ 5 മുതൽ 10 വരെ മഹാരാഷ്ട്രയിലെ നവാപ്പൂരിന്

Sep 26, 2019 - 12:28
 0

ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യയുടെ 39-മത് ജനറൽ കൺവെൻഷൻ നവംബർ 5 മുതൽ 10 വരെ മഹാരാഷ്ട്രയിലെ നവാപ്പൂരിന് സമീപമുള്ള കരഞ്ചി കുർദ് ഗ്രാമത്തിലെ ഫിലഡൽഫിയ സ്റ്റേഡിയത്തിൽ നടക്കും. വടക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ഈ ആത്മീയ സംഗമം ഫിലഡൽഫിയ ഫെല്ലോഷിപ്പിന്റെ ആഗോള ഓവർസീയർ റവ. ഡോ. ജോയി പുന്നൂസ് ഉദ്ഘാടനം ചെയ്യും. തുടർന്നു നടക്കുന്ന യോഗങ്ങളിലെ വിവിധ സെഷനുകളിൽ പാസ്റ്റർ കെ. ജെ. മാത്യൂസ് (കേരളം), നൂറുദ്ദിൻ മുല്ല (കർണ്ണാടകം), പാസ്റ്റർ ഷിബു തോമസ്‌ (അറ്റ്ലാന്റാ), റവ. ഡോ. എം. എസ്. സാമുവേൽ (യു എസ് എ), റവ. ഡോ. ഫിന്നി ഫിലിപ്പ് (ഉദയ്‌പൂർ), റവ. ഡോ. പോൾ മാത്യൂസ് (ഉദയ്പൂർ), സിസ്റ്റർ മേരി മാത്യൂസ് (ഉദയ്‌പൂർ) എന്നിവർ പ്രസംഗിക്കും. ഫിലഡൽഫിയ ഗായകസംഘം ഗാനശുശ്രൂഷ നിർവ്വഹിക്കും.

ഫിലഡൽഫിയ ബൈബിൾ കോളേജ് ബിരുദദാനം, ഓർഡിനേഷൻ, ശുശ്രൂഷക സമ്മേളനം, സോദരീ സമ്മേളനം, യുവജന സമ്മേളനം എന്നിവയും കൺവെൻഷനോടനുബദ്ധമായി നടക്കും. എഫ് എഫ് സി ഐ യുടെ 1500-ൽ പരമുള്ള പ്രാദേശിക സഭകളിൽ നിന്നും പതിനായിരങ്ങൾ ഈ മഹാസമ്മേളനത്തിൽ പങ്കെടുക്കും. പാസ്റ്റർ വികാൾസന്റെ (ജനറൽ സെക്രട്ടറി) നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പാസ്റ്റർ റെജി തോമസ്‌, പാസ്റ്റർ അനിൽ മാത്യു എന്നിവർ കോ- ഓർഡിനേറ്റർസ് ആയി പ്രവർത്തിക്കുന്നു.

 

വടക്കെ ഇന്ത്യയുടെ അപ്പോസ്തോലന്മാരിൽ അഗ്രഗണ്യനായിരുന്ന, ഇപ്പോൾ കർത്തൃസന്നിധിയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഡോ. തോമസ്‌ മാത്യൂസ് ആരംഭിച്ച ഒരു ചെറിയ ആത്‌മീയപ്രസ്ഥാനം ആണ് ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഗോഡ്. ഇന്ന്‌ അതൊരു ഒരു വടവൃക്ഷം പോലെ ഇന്ത്യക്ക് അകത്തും പുറത്തും വളർന്ന് പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു. റവ. ഡോ. പോൾ മാത്യൂസ് എഫ് എഫ് സി ഐ യുടെ ദേശീയ അദ്ധ്യക്ഷനായി അമരത്തു പ്രവർത്തിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0