99-കാരി ഒരു വര്‍ഷമായി ബൈബിള്‍ വായിച്ചത് 60-ാം പ്രാവശ്യം
അമേരിക്കയിലെ ഒരു ചര്‍ച്ചിലെ പാസ്റ്റര്‍ തന്റെ സഭയിലെ ജനത്തോടു പറഞ്ഞു, നിങ്ങള്‍ എല്ലാവരും 1 വര്‍ഷംകൊണ്ട് എത്രപ്രാവശ്യം ബൈബിള്‍ മുഴുവന്‍ വായിച്ചുതീരും. ആ വെല്ലുവിളി സഭയിലെ ഭൂരിഭാഗവും ഏറ്റെടുത്തു. കൂട്ടത്തില്‍ സഭയിലെ ഏറ്റവും മുതിര്‍ന്ന വിശ്വാസിയായ
ആ വെല്ലുവിളി സഭയിലെ ഭൂരിഭാഗവും ഏറ്റെടുത്തു. കൂട്ടത്തില്‍ സഭയിലെ ഏറ്റവും മുതിര്‍ന്ന വിശ്വാസിയായ മിസ്സ് ഹെലന്‍ എന്ന പേരില്‍ അറിയപ്പെടുന്ന 99 കാരിയും പാസ്റ്ററുടെ നിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ടു ബൈബിള്‍ വായന ആരംഭിച്ചു.
ഈ മാസം ആദ്യം മിസ്സ് ഹെലന്‍ ബൈബിള്‍ മുഴുവനും വായിച്ചു തീര്‍ത്തത് 60-ാം പ്രാവശ്യമാണ്. 61-ാം തവണയിലേക്കു കടന്നപ്പോഴാണ് സഭയുടെ പാസ്റ്ററായ ജയ് സ്ട്രോദര്‍ സംഭവം സമൂഹിക മാധ്യമത്തില്‍ പോസ്റ്റു ചെയ്തത്. ടെന്നസ്സിയിലെ സ്പ്രിംഗ് ഹില്ലിലെ സ്റ്റേഷന്‍ ഹില്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ വിശ്വാസികളാണ് ബൈബിള്‍ പാരായണം നടത്തുന്നത്.
മിസ്സ് ഹെലന്‍ മാര്‍ച്ച് മാസത്തില്‍ ബൈബിള്‍ വായന നൂറിലേക്കു കടക്കുമെന്ന് പാസ്റ്റര്‍ ജയ് പറയുന്നു. സഭയിലെ സീനിയറും വിശുദ്ധയുമായ മിസ്സ് ഹെലന്‍ ഞായറാഴ്ച രാവിലെ കൃത്യം 8 മണിക്ക തന്നെ സഭാ ഹാളില്‍ ആരാധനയ്ക്കായി എത്താറുണ്ടെന്നും പാസ്റ്റര്‍ ജയ് പറഞ്ഞു.
ബൈബിള്‍ വായനയെക്കുറിച്ച് പാസ്റ്റര്‍ ചോദിച്ചപ്പോള്‍ മിസ്സ് ഹെലന്‍ നല്‍കിയ മറുപടി: ദൈവം എല്ലാ സമയത്തും പുതുതായി ചിലത് എന്നെ കാണിച്ചു തരുന്നു എന്നാണ്. ബൈബിള്‍ മുഴുവനും ഒന്നു ഉച്ചത്തില്‍ വായിച്ചെടുക്കുവാന്‍ 72 മണിക്കൂര്‍ വേണ്ടി വരുന്നു.
ഈ സമയം ചില ആളുകള്‍ ടെലിവിഷനു മുമ്പില്‍ സമയം ചിലവഴിക്കുന്നു. പരിശ്രമിച്ചാല്‍ എല്ലാവര്‍ക്കും അപ്രകാരം ബൈബിള്‍ വായിച്ചു തീര്‍ക്കാന്‍ സാധിക്കുമെന്നും മിസ്സ് ഹെലന്‍ പറയുന്നു.
പാസ്റ്റര്‍ നടത്തിയ വെല്ലുവിളി ഏറ്റെടുത്തത് 550 പേരാണ്. എല്ലാവരും തയ്യാറാകുന്നതിനു മുമ്പേ മിസ്സ് ഹെലന്‍ റെഡിയായി. ഒരു പാസ്റ്ററെയായിരുന്നു മിസ്സ് ഹെലന്‍ വിവാഹം കഴിച്ചത്. വെര്‍മണ്ടിലെ ചര്‍ച്ചില്‍ ഇരുവരും ശുശ്രൂഷിച്ചിരുന്ന കാലം തങ്ങളുടെ വിവാഹ വര്‍ഷം ഹെലന്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തിരുന്നു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്ക വളരെ കഷ്ടപ്പെടുന്ന സമയംകൂടിയായിരുന്നു ആ വര്‍ഷം. മിസ്സ് ഹെലന്‍ 42 തവണ വായിച്ചു തീര്‍ത്തു. ആ പ്രചോദനം 99-ാം വയസ്സിലും കാത്തുസൂക്ഷിക്കുകയാണ് ഈ വൃദ്ധ മാതാവ്. സഭയിലം വിശ്വാസികളെ ആത്മീയമായി ഉണര്‍ത്തുവാനാണ് ഇത്തരമൊരു ബൈബിള്‍ പരിപാടി സംഘടിപ്പിച്ചതെന്ന് പാസ്റ്റര്‍ ജയ് പറഞ്ഞു