ത്രിദിന ഉണർവ്വയോഗത്തിന് അനുഗ്രഹീത തുടക്കം

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ദോഹ സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ത്രിദിന ഉണർവ്വയോഗത്തിന് അനുഗ്രഹീത തുടക്കം. കൊട്ടാരക്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന എൽശദ്ധായി മിനിസ്ട്രീസ് സഭാ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ ടിനു ജോർജ് പ്രസം​ഗിച്ചു.

Oct 7, 2022 - 18:56
Oct 7, 2022 - 19:08
 0
ത്രിദിന ഉണർവ്വയോഗത്തിന് അനുഗ്രഹീത തുടക്കം

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ദോഹ സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ത്രിദിന ഉണർവ്വയോഗത്തിന് അനുഗ്രഹീത തുടക്കം.

കൊട്ടാരക്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന എൽശദ്ധായി മിനിസ്ട്രീസ് സഭാ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ ടിനു ജോർജ് പ്രസം​ഗിച്ചു. വിശ്വസിക്കുന്നവന് സകലതും കഴിയും എന്നും പ്രതീക്ഷകൾ നഷ്ടപ്പെടാതെ യഹോവയ്ക്കായി കാത്തിരുന്നാൽ തടസ്സങ്ങളെ മറികടന്ന് നമുക്കായി ഒളിച്ചു വച്ചിരിക്കുന്ന അത്ഭുതങ്ങൾ സംഭവിക്കുമെന്നും വിശ്വസിച്ചാൽ മഹത്വം വെളിപ്പെടുമെന്നും വിശ്വാസം തെളിയിക്കേണ്ടതാണെന്നും അദ്ദേഹം ഓർപ്പിച്ചു. തുടർന്ന് രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

ശ്യാം, ടിങ്കു എന്നിവർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകി. പ്രഥമ ദിവസത്തെ മീറ്റിം​ഗ് ഐഡിസിസി കോഡിനേറ്റർ പാസ്റ്റർ ജേക്കബ് ജോൺ മീറ്റിംഗ് പ്രാർത്ഥിച്ച് അവസാനിപ്പിച്ചു. ഒക്ടോബർ 7, 8 തീയതികളിൽ രാവിലെ എട്ടുമണി മുതലും ഒക്ടോബർ 7 വൈകിട്ട് 5 മണി മുതലും ഒക്ടോബർ 8 വൈകിട്ട് 7 മണി മുതലും മീറ്റിംഗ് ഉണ്ടായിരിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ റെജി കുര്യൻ ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.