ഏ.ജി മലയാളം ഡിസ്ട്രിക്ട് കൗൺസിലിന് പുതിയ ഓഫീസ് സമുച്ചയം; ജനുവരി 28ന് പറന്തലിൽ ഉദ്ഘാടനം
A.G. Malayalam District Council gets new office complex; to be inaugurated in Paranthal on January 28
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്‍റെ പുതിയ ഓഫീസ് സമുച്ചയം 2026 ജനുവരി 28ന് പറന്തലിൽ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ ജനറൽ കൺവൻഷനോടനുബന്ധിച്ചാണ് എം.സി. റോഡിന് അഭിമുഖമായി രണ്ടുനിലകളിലായി ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമിച്ചിരിക്കുന്നത്
1990-ൽ പാസ്റ്റർ ടി.ജെ. ശമുവേൽ സൂപ്രണ്ടായതോടെയാണ് കൗൺസിലിന് സ്ഥിരം ഓഫീസ് എന്ന ആശയം രൂപപ്പെട്ടത്. വിവിധ ഘട്ടങ്ങളിലായി വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ച ഓഫീസ് പിന്നീട് പുനലൂർ കൺവൻഷൻ ഗ്രൗണ്ടിൽ സ്വന്തമായി കെട്ടിടം സ്ഥാപിച്ചു. സഭകളുടെയും ശുശ്രൂഷകന്മാരുടെയും എണ്ണം വർധിച്ചതിനെ തുടർന്ന് ഓഫീസ് പ്രവർത്തനങ്ങൾ വിപുലീകരിക്കേണ്ട സാഹചര്യം ഉണ്ടായതോടെയാണ് പറന്തലിൽ പുതിയ സമുച്ചയം നിർമിച്ചത്.
പാസ്റ്റർ പി.എസ്. ഫിലിപ്പ് സൂപ്രണ്ടായ കാലത്ത് ജനറൽ കൺവൻഷൻ പറന്തലിലേക്ക് മാറ്റുകയും പിന്നീട് ടി.ജെ. ശമുവേൽ സാർ വീണ്ടും സൂപ്രണ്ടായതോടെ മൂന്നേകാൽ ഏക്കർ ഭൂമി കൂടി ഏറ്റെടുത്തു ഓഫീസ് സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കുകയും ചെയ്തു
കോൺഫറൻസ് ഹാളുകൾ, പ്രയർ ഹാൾ, ഡൈനിംഗ് ഹാൾ, ഓഫീസ് കാബിനുകൾ, എക്സിക്യൂട്ടീവ് കമ്മിറ്റി ഓഫീസ്, ഗസ്റ്റ് റൂമുകൾ, ലിഫ്റ്റ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്. 2025 ജനുവരി 29ന് അടിസ്ഥാന ശില സ്ഥാപിച്ച കെട്ടിടം കൃത്യം ഒരു വർഷത്തിനകം പൂർത്തിയാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0