എ.ജി സതേൺ ഡിസ്ട്രിക്റ്റ് വെസ്റ്റ് സെക്ഷൻ ജനറൽ കൺവെൻഷൻ ഫെബ്രു. 22 മുതൽ
AG Southern District West Section General Convention

അസംബ്ലീസ് ഓഫ് ഗോഡ് സതേൺ ഡിസ്ട്രിക്റ്റ് (എസ്.ഐ.എ.ജി) വെസ്റ്റ് സെക്ഷൻ ജനറൽ കൺവെൻഷൻ ഫെബ്രുവരി 22 മുതൽ 26 വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ പൂവാറിന് സമീപം പഴയ ഉച്ചക്കട ഗ്രൗണ്ടിൽ നടക്കും.
സതേൺ ഡിസ്ട്രിക്റ്റ് ട്രഷററും വെസ്റ്റ് സെക്ഷൻ പ്രസ് ബിറ്ററുമായ റവ.എം. ജ്ഞാനസെൽവൻ അധ്യക്ഷനായിരിക്കും. സതേൺ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ. എൻ. പീറ്റർ , ബ്രദർ സുരേഷ് ബാബു, പാസ്റ്റർ കെ.എ. ഏബ്രഹാം എന്നിവർ പ്രസംഗിക്കും.
വെസ്റ്റ് സെക്ഷൻ കൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും. സെക്ഷൻ സെക്രട്ടറി റവ.ജെ.എസ്.ചാൾസ് ബെന്നി, ട്രഷറർ റവ.അനിൽ ബാബു എന്നിവർ നേതൃത്വം നൽകും.