അനിൽ പൗലോസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Jun 6, 2024 - 08:31
 0
അനിൽ പൗലോസ്  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പരേതരായ ശ്രീ സി പൗലോസിൻ്റെയും ശ്രീമതി ഡോ.അന്നമ്മ പൗലോസിൻ്റെയും മകനായ ശ്രീ അനിൽ പൗലോസ് (51 വയസ്സ്) ന്യൂയോർക്കിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ : ശ്രീമതി എലിസബത്ത് കോലത്ത് കുടുംബാംഗമാണ്.
മക്കൾ : ആൻ, സൂസന്നെ.
സുനിൽ ഏക സഹോദരനും റ്റോം ജോർജ് കോലത്ത് ഭാര്യാ സഹോദരനുമാണ്.
1972 ൽ തമിഴ്‌നാട്ടിലാണ് ജനിച്ച  അനിൽ പൗലോസ് ബ്രീക്‌സ് മെമ്മോറിയൽ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് സ്‌കൂൾ പഠനം പൂർത്തിയാക്കി. തുടർന്ന് ബിരുദാനന്തര ബിരുദവും ഭാരതിയാർ സർവകലാശാലയിൽ നിന്ന് പരിസ്ഥിതി ശാസ്ത്രത്തിൽ പി എച്ച് ഡിയും നേടി.
1997 ൽ  ന്യൂയോർക്കിലേക്ക്   മാറിയതിന് ശേഷം, റിലയൻസ് ഇൻഷുറൻസ് & അക്കൗണ്ടിംഗ് ഏജൻസി സ്ഥാപിച്ചു.  ഗ്ലോബൽ ഇന്ത്യൻ കൗൺസിലിൻ്റെ ന്യുയോർക്ക് ചാപ്റ്ററിൻ്റെ പ്രസിഡൻറ് ഉൾപ്പെടെയുള്ള നേതൃത്വപരമായ റോളുകൾ വഹിച്ചിരുന്ന ശ്രീ അനിൽ പൗലോസ് കമ്മ്യൂണിറ്റി സേവനത്തിനായി സമർപ്പിതനുമായിരുന്നു.  
പൊതുദർശനം ജൂൺ 7 വ്യായാഴ്ചയും സംസ്കാരം ജൂൺ 9 ശനിയാഴ്ചയും ന്യുയോർക്കിൽ വച്ച് നടത്തും. മെമ്മോറിയൽ സർവീസ് : ജൂൺ 6 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ 9 മണി വരെ ഷെൽട്ടർ റോക്ക് ചർച്ച്, 178 കോൾഡ് സ്പ്രിംഗ് റോഡ്, സയോസെറ്റ്, NY 11791. തുടർന്ന് സംസ്കാരം ബ്രൂക്ക് വിൽ സെമിത്തേരി, നോർത്തേൺ ബുളവാർഡ്, ഗ്ലെൻ ഹെഡ്, NY 11545.