മതപരിവർത്തന വിരുദ്ധ നിയമം: ജയിലിലായിരുന്ന രണ്ട് പാസ്റ്റർമാരും ഒരു ഗർഭിണിയും ഉൾപ്പെടെ ഏഴ് ക്രിസ്ത്യാനികൾക്ക് ജാമ്യം ലഭിച്ചു

Anti-Conversion Act: Seven Christians granted bail, including two jailed pastors and a pregnant woman

Sep 7, 2023 - 23:35
 0
മതപരിവർത്തന വിരുദ്ധ നിയമം: ജയിലിലായിരുന്ന   രണ്ട് പാസ്റ്റർമാരും ഒരു ഗർഭിണിയും ഉൾപ്പെടെ ഏഴ് ക്രിസ്ത്യാനികൾക്ക് ജാമ്യം ലഭിച്ചു

മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്നാരോപിച്ച് രണ്ട് മാസത്തോളം ജയിലിൽ കിടന്നതിന് ശേഷം രണ്ട് പാസ്റ്റർമാരും ഒരു ഗർഭിണിയും ഉൾപ്പെടെ ഏഴ് ക്രിസ്ത്യാനികൾക്ക് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

പാസ്റ്റർമാരായ അനിൽ ചൗഹാൻ, സുരേഷ് ദാവർ എന്നിവർക്കും ഗർഭിണിയായ 28 കാരിയായ ദുർഗ മംഗിലാൽ ഉൾപ്പെടെ അഞ്ച് പേർക്കും മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് സെപ്റ്റംബർ നാലിനാന് ജാമ്യം അനുവദിച്ചത് .

പാസ്റ്റർമാരായ അനിൽ ചൗഹാൻ, സുരേഷ് ദാവർ എന്നിവർക്കും ഗർഭിണിയായ 28 കാരിയായ ദുർഗ മംഗിലാൽ ഉൾപ്പെടെ ഏഴു പേരെയും തീർത്തും കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്ന് 
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ  നോക്കുന്ന പാസ്റ്റർ ജയകർ ക്രിസ്റ്റി ന്യൂസിനോട് പറഞ്ഞു.

പാസ്റ്റർമാർ ഒരു മീറ്റിംഗ് നടത്താൻ  ഒരു ഗ്രാമം സന്ദർശിചതിനെ,  മതപരിവർത്തനത്തിനല്ല 
 ശ്രമമായി വിശേഷിപ്പിക്കപ്പെട്ടു," "അവരുടെ അറസ്റ്റും തടവും തികച്ചും മതപരിവർത്തന വിരുദ്ധ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണ്," പാസ്റ്റർ ജയകർ ക്രിസ്റ്റി വിശദീകരിച്ചു.

രണ്ട് കീഴ്ക്കോടതികൾ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പാസ്റ്റർമാരും മറ്റ് ക്രിസ്ത്യാനികളും ഹൈക്കോടതിയെ സമീപിച്ചത്.

മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരം മതം മാറുന്ന വ്യക്തിയോ അടുത്ത ബന്ധുക്കളോ ആണ് കേസ് ഫയൽ ചെയ്യേണ്ടതെന്ന് ക്രിസ്ത്യാനികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഉമേഷ് മൻഷോർ കോടതിയെ അറിയിച്ചു. ഈ കേസിൽ അപരിചിതനാണ് കേസ് ഫയൽ ചെയ്തതെന്നും മൻഷോർ കോടതിയെ അറിയിച്ചു. കൂടാതെ, പരമാവധി ശിക്ഷ അഞ്ച് വർഷം വരെയാണെങ്കിൽ പ്രതികൾക്ക് നോട്ടീസ് അയക്കാൻ പോലീസിനോട് നിർദ്ദേശിച്ച രാജ്യത്തെ സുപ്രീം കോടതിയുടെ 2014 ലെ ഉത്തരവും പാലിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടതായും , അഭിഭാഷകനായ മൻഷോർ വാദിച്ചു.


അപേക്ഷകർക്ക് ജാമ്യം അനുവദിക്കുന്നത് ഉചിതമായ കേസാണെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.
എന്നാൽ ക്രിസ്ത്യാനികളോട് 50,000 രൂപ വീതം വ്യക്തിഗത ബോണ്ട് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. 
"മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ കടുത്ത ലംഘനത്തിന്റെയും ദുരുപയോഗത്തിന്റെയും വ്യക്തമായ കേസാണിത്," മധ്യപ്രദേശിന്റെ തലസ്ഥാന നഗരമായ ഭോപ്പാൽ ആസ്ഥാനമായുള്ള കത്തോലിക്കാ നേതാവ് ഡാനിയൽ ജോൺ പറഞ്ഞു.