അരാവല്ലി ക്രിസ്തീയ സമ്മേളനം ഏപ്രിൽ 6 മുതൽ

Mar 11, 2023 - 20:24
 0

51-മത് അരാവല്ലി ക്രിസ്തീയ സമ്മേളനം ഏപ്രിൽ 6 മുതൽ 9 വരെ ഉദയ്‌പുർ ജില്ലയിലെ മാക്കട്ദേവ് ഗ്രാമത്തിൽ ഫിലഡൽഫിയ ചർച്ച് അങ്കണത്തിൽ നടക്കും. 6-ന് (വ്യാഴം) വൈകിട്ട് 5 ന്  ആരംഭിക്കുന്ന സമ്മേളനം 9-ന് (ഞായർ) രാവിലെ 8 ന് തുടങ്ങുന്ന സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി സമാപിക്കും.

നാല് ദിവസത്തെ വിവിധ സെഷനുകളിൽ പാസ്റ്റർ നുറുദ്ദിൻ മുള്ള (കർണാടക), റവ.ഡോ.ഫിന്നി ഫിലിപ്പ് (ഉദയ്‌പുർ) എന്നിവർ മുഖ്യ പ്രസംഗകർ ആയിരിക്കും.

പാസ്റ്റർ നീൽകാന്ത് (ഒഡീഷ) പാസ്റ്റർ ശാലോം നായിക് (രാജസ്ഥാൻ) എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. പാസ്റ്റർ സുഖ്ലാൽ ഖോഖരിയ, പാസ്റ്റർ എബ്രഹാം ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ സമ്മേളനങ്ങളുടെ ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0