പത്ത് യുവതികൾക്ക് വിവാഹ ധനസഹായം നൽകി അസംബ്ളീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്ട്മെൻ്റിനു അനുഗ്രഹീത തുടക്കം
Assemblies of God Charity Department begins its ministry a blessed start by providing marriage assistance to 10 young women
അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ട്മെന്റ് പ്രവർത്തന ഉദ്ഘാടനം സുപ്രണ്ട് റവ.ടി.ജെ. സാമുവേൽ നിർവ്വഹിച്ചു. കൺവീനർ പാസ്റ്റർ ബിജി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പാസ്റ്റർ ഷിബു എസ്. ദാസ് സ്വാഗതവും, ഡയറക്ടർ പാസ്റ്റർ ജോർജ് ഏബ്രഹാം വാഴയിൽ 2022-2024 വർഷത്തേക്കുള്ള പ്രവർത്തന നയരേഖ അവതരിപ്പിക്കുകയും ചെയ്തു.
പാസ്റ്റർ ജോർജ് പി. ചാക്കോ(USA) , റവ. ഡോ. ഐസക് വി. മാത്യു (അസിസ്റ്റന്റ് സുപ്രണ്ട് ) എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ പി.കെ. ജോസ് (ഡിസ്ട്രിക്റ്റ് ട്രഷറാർ) ലോഗോ പ്രകാശനം നിർവഹിച്ചു. പാസ്റ്റർ പി. ബേബി ( എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ), പാസ്റ്റർ ജെ. സജി (മധ്യമേഖല ഡയറക്ടർ), പാസ്റ്റർ ജയിംസ് ചാക്കോ (സെക്രട്ടറി, നോർത്ത് ഇന്ത്യൻ മിഷൻ) എന്നിവർ ആശംസകൾ അറിയിച്ചു.
പ്രവർത്തനങ്ങളുടെ ആരംഭമായി, അർഹരായ 10 യുവതികൾക്ക് വിവാഹ ധനസഹായം നൽകി. ട്രഷറർ
ബാബു തോമസ് കൃതജ്ഞത പറഞ്ഞു. ചങ്ങനാശ്ശേരി ഏജി സഭാംഗങ്ങളായ റിട്ടുമോൻ ബെന്നി, രതീഷ് ജോൺ എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.