അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ നോർത്തിന്ത്യ മിനിസ്ട്രി: മിഷൻ സമ്മേളനം സമാപിച്ചു
Assemblies of God Malayalam District Council Northern Ministry Mission Conference Concluded
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ (Assemblies of God Malayalam District Council ) നോർത്തിന്ത്യ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ബാഹ്യകേരളത്തിലെ പ്രവർത്തകരുടെ സമ്മേളനം അനുഗ്രഹകരമായി സമാപിച്ചു. ഒക്ടോബർ 12 മുതൽ 17 വരെ ലക്നൗ ദേവാ റോഡിലെ നവിന്ദാ പാസ്റ്ററൽ സെൻ്ററിലാണ് സമ്മേളനം നടന്നത്. 19 സംസ്ഥാനങ്ങളിൽ നിന്നും ആൻഡമാനിൽ നിന്നുമായി ഇരുനൂറ്റമ്പത് പ്രതിനിധികൾ സംബന്ധിച്ചു.
എല്ലാ വർഷത്തിലും ഒരാഴ്ച നീണ്ടു നില്കുന്ന സമ്മേളനം കൊവിഡ് പ്രതിസന്ധി നിമിത്തം രണ്ടു വർഷം നടത്തുവാൻ കഴിഞ്ഞിരുന്നില്ല. ധ്യാനപ്രസംഗങ്ങൾ, കൗൺസലിംഗ്, പഠന ക്ലാസ്സുകൾ, മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കൽ, നേതൃത്വ പരിശീലനം തുടങ്ങിയ വിവിധ സെഷനുകൾ നടന്നു. ഒക്ടോബർ 12 ബുധൻ വൈകിട്ട് ഏഴിനു നടന്ന പ്രാരംഭ സമ്മേളനത്തിൽ എ.ജി. മുൻ ദേശീയ സെക്രട്ടറിയും മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ടും നോർത്തിന്ത്യ മിനിസ്ട്രി ഡയറക്ടറുമായ പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്തു. നോർത്തിന്ത്യ മിനിസ്ട്രി സെക്രട്ടറി പാസ്റ്റർ ജയിംസ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ഡോ. സന്തോഷ് ജോൺ മുഖ്യ സന്ദേശം നല്കി.
തുടർന്നുള്ള ദിവസങ്ങളിൽസഭാ വളർച്ച അപ്പൊസ്തോലിക മാതൃക, സ്വീകാര്യമായ ആരാധന, സഭയിൽ കൗൺസലിംഗിൻ്റെ പങ്ക്, പ്രാദേശിക സഭയിൽ ദൗത്യത്തിൻ്റെ വികാസം, സഭയിൽ സഹോദരി സമാജം ശക്തീകരിക്കൽ,സഭാവളർച്ചയിൽ അത്ഭുതങ്ങളുടെ ശക്തി, പ്രാദേശിക സഭയുടെ ദൗത്യം, ശുശ്രുഷകരുടെ ലക്ഷ്യങ്ങൾ, ഉത്തരാധുനീക കാലത്ത് സുവിശേഷീകരണം, സഭയും പ്രാർത്ഥനയും, അർഹരെ സഹായിക്കുന്നതിൻ്റെ ദൈവശാസ്ത്രം, ക്രിസ്തുവിൻ്റെ ശരീരം, വർത്തമാനകാല സുവിശേഷീകരണത്തിനു അനുയോജ്യമായ മാർഗങ്ങൾ,സഭയെ കൊടുക്കുവാൻ പരിശീലിപ്പിക്കുക, ശുശ്രുഷയിലെ നേതൃത്വ വളർച്ച തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.
പാസ്റ്റർമാരായ ടി.ജെ. സാമുവേൽ, പാസ്റ്റർ പാപ്പി മത്തായി, രാജു തോമസ് സൂററ്റ്, ജോർജ് പി ചാക്കോ – ക്രൈസ്റ്റ് എ ജി, ന്യൂയോർക്ക്, പാസ്റ്റർ പി.എം.ജോർജ് -ദോഹ ബഥേൽ എ.ജി, സിസ്റ്റർ മറിയാമ്മ ശാമുവേൽ,, ജയിംസ് ജോർജ് – കണക്ടിക്കട്ട്, ജോമോൻ കുരുവിള,പാസ്റ്റർ ജോർജ് വി എബ്രഹാം- ന്യൂയോർക്ക്,ഷാജൻ ജോൺ ഇടയ്ക്കാട് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.പാസ്റ്റർമാരായ ടിജോമോൻ സജി വർഗീസ്, റോബർട്ട് കിങ്സ്റ്റൺ സജി ടി. സാമുവേൽ ജെ.സ്റ്റീഫൻ, പാസ്റ്റർ വിൽസൺ ജോസഫ്, ചാക്കോ വർഗീസ്, ബേബി.പി.പി തുടങ്ങിയവർ എന്നിവർ വിവിധ സെഷനുകൾക്ക് അദ്ധ്യക്ഷം വഹിച്ചു. പാസ്റ്റർമാരായ ജിനു ജോൺ, സിബി, വിൽസൺ സി.ജോൺ തുടങ്ങിയവർ പരിഭാഷ നിർവ്വഹിച്ചു.
മിഷൻ ഓഫീസ് സെക്രട്ടറി പാസ്റ്റർ ബിജു വർഗീസ് നേതൃത്വം നല്കിയ ഗ്രൂപ്പ് ചർച്ചയിൽ പാസ്റ്റർമാരായ ജോർജ് പി. ചാക്കോ, രാജു തോമസ്, ഫിന്നി ജോർജ് – പഞ്ചാബ് എന്നിവർ പാനൽ അംഗങ്ങളായി പ്രവർത്തിച്ചു. സന്തോഷ് ഏബ്രഹാം- ന്യൂയോർക്ക്, ജസ്സി ജോർജ്, ജിൽസൺ തുടങ്ങിയവർ ആശംസാ പ്രഭാഷണം നടത്തി. ഞായറാഴ്ച നടന്ന ആരാധനാ യോഗത്തിനു പാസ്റ്റർ റോബർട്ട് കിങ്സ്റ്റൺ നേതൃത്വം നല്കി. പാസ്റ്റർ ബന്നി പി. ചാക്കോ സങ്കീർത്തന ധ്യാനം നയിച്ചു. സിസ്റ്റർ സൂസമ്മ സ്വാൻകുട്ടി, ബ്രദർ ഡി.സ്വാൻകുട്ടി- നോർത്തിന്ത്യ മിനിസ്ട്രി എന്നിവർ അനുഭവം പങ്കുവച്ചു. പാസ്റ്റർ ടി.ജെ. സാമുവേൽ പ്രധാന സന്ദേശം നൽകി തിരുമേശ നടത്തി.
ഒക്ടോബർ 17 തിങ്കളാഴ്ച രാവിലെ 9 ന് ആരംഭിച്ച സമാപന സമ്മേളനത്തിൽ എൻ.ഐ.എ.ജി സൂപ്രണ്ട് പാസ്റ്റർ ഐവാൻ പവാർ മുഖ്യ സന്ദേശം നല്കി. എൻ.ഐ.എ.ജി ജനറൽ സെക്രട്ടറി പാസ്റ്റർ വി.സി.ജോർജ്കുട്ടി, പാസ്റ്റർ സോളമൻ കിംഗ്,ബ്രദർ എബനേസർ എന്നിവർ ആശംസാ പ്രഭാഷണം നടത്തി. പാസ്റ്റർ ടി.ജെ. സാമുവേൽ സമാപന സന്ദേശം നല്കി.
ലക്നൗ ബൈബിൾ കോളേജ് പ്രിൻസിപ്പാൾ പാസ്റ്റർ സാം ഏബ്രഹാം നേതൃത്വം നല്കുന്ന ടീമും, പാസ്റ്റർ ബർണാർഡ് ജോസഫ് – ഛത്തീസ്ഗഡ് തുടങ്ങിയവർ ആദിയോന്തം വിവിധ സെഷനുകളിൽ സംഗീതാരാധനയ്ക്ക് നേതൃത്വം നല്കി. കേരള മിഷൻ ഡയറക്ടർ പാസ്റ്റർ ചാൾസ് ഗുണശീലൻ, സോഷ്യൽ വെൽഫയർ ഡിപ്പാർട്ട്മെൻ്റ് പ്രതിനിധി പാസ്റ്റർ സുനിൽദാസ്, ആറ്റിങ്ങൽ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ എസ്.എൽ.ബാബു ഉൾപ്പെടെ നിരവധി പേർ അഭ്യൂദയകാംക്ഷികളായി സംബന്ധിച്ചു വിവിധ ശുശ്രൂഷകളിൽ പങ്കാളികളായി.