Christ's Ambassodors അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന ക്യാമ്പ് കുട്ടിക്കാനത്ത്

Assemblies of God Malayalam District Youth Camp at Kuttikkanam | Christ's Ambassodors Youth Camp

Jul 17, 2023 - 18:32
Jul 17, 2023 - 19:00
 0

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ ജനറൽ ക്യാമ്പ് ആഗസ്റ്റ് 29, 30, 31, 1 (ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി) തിയതികളിൽ കുട്ടിക്കാനം മാർ ബെസേലിയോസ് എൻജിനിയറിങ്ങ് കോളേജിൽ നടക്കും.

തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഏ.ജി സഭകളിൽ നിന്നായി ആയിരത്തിലധികം സി.എ അംഗങ്ങൾ പങ്കെടുക്കും. ഡിസ്ട്രിക്ട് സി എ പ്രസിഡന്റ് പാസ്റ്റർ ജോസ് റ്റി ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന ക്യാമ്പ് 29 ന് സഭാ സൂപ്രണ്ട് റവ.റ്റി.ജെ സാമുവൽ ഉദ്ഘാടനം ചെയ്യും.

മണിപ്പൂർ : ക്രിസ്ത്യൻ സംഘടനകൾ ബാംഗ്ലൂരിൽ സമാധാനറാലി നടത്തി

മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിത കലാപം,  ഭരണകൂടം മൗനം വെടിയണം: സംസ്ഥാന പി.വൈ.പി.എ

വിഞ്‌ജാനപ്രഥവും ആത്മിക പ്രചോദനവു മായ ക്ലാസുകൾ, ചർച്ചകൾ, കാത്തിരിപ്പു യോഗം , ഗെയിംമുകൾ തുടങ്ങി വിവിധ പ്രോഗ്രാമുകൾ ഈ ക്യാമ്പിൽ ക്രമീകരിച്ചിട്ടുണ്ട്. യുവജനങ്ങൾ ഈ കാലഘട്ടത്തിൽ അഭിമുഖീകരിക്കുന്ന വിഷയങ്ങളെ ആസ്പദമാക്കി പ്രത്യേക കൗൺസിലിങ്ങ് ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.
ബൈബിൾ ക്ലാസുകൾക്കും പ്രഭാഷണങ്ങൾക്കും ഗാനശുശ്രുഷകൾക്കും


അനുഗ്രഹിതരായ ദൈവദാസൻമാരും അദ്ധ്യാപകരും നേതൃത്വം നല്കും. പ്രസിഡന്റ് പാസ്റ്റർ ജോസ് ടി ജോർജ്, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ അജീഷ് ക്രിസ്റ്റഫർ, സെക്രട്ടറി പാസ്റ്റർ ഷിൻസ് പി റ്റി, ജോയിന്റ് സെക്രട്ടറി ബിനീഷ് ബി പി, ട്രഷറർ പാസ്റ്റർ ജെ.എം രജീഷ്, ചാരിറ്റി കൺവീനർ ജോയൽ മാത്യു, ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ സിജു മാത്യു എന്നിവർ സി എ ക്യാമ്പിന് നേതൃത്വം നല്കും .

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0