നോർത്തിന്ത്യയിൽ ക്രൈസ്തവർക്കെതിരെ അക്രമണം ; ആശങ്കയോടെ വിശ്വാസികൾ

Dec 24, 2022 - 17:40
 0

ന്യൂഡൽഹി സ്വരൂപ് നഗർ ഡൽഹി ബൈപാസിന് സമീപം ക്രിസ്മസ് സമാധാന സന്ദേശ സമ്മേളനം നടന്നയിടത്ത് സുവിശേഷ വിരോധികളുടെ അക്രമം. സ്ത്രീകളും കുട്ടികളും കൂടാതെ പാസ്റ്റർ ഡേവിഡ് ഭരദ്വാജ്, ബ്രദർ പ്രേംകുമാർ, ബ്രദർ ബെന്നി (ഐസിപിഎഫ് എൻജോലോസ് നോർത്ത് ഇന്ത്യ) തുടങ്ങിയവർക്ക് ക്രൂരമർദനം ഏറ്റു. മർദ്ദനത്തിൽ ബ്രദർ പ്രേം കുമാറിന്റെ രണ്ടു പല്ലുകൾ നഷ്ടപ്പെട്ടു. വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. തുടർന്ന് ഏകദേശം അരമണിക്കൂർനു ശേഷം പോലീസ് എത്തി ഇവരെ ഭവനങ്ങളിലേക്ക് അയച്ചു. നോർത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്ക് നേരിടുന്ന അക്രമങ്ങൾ വർധിച്ചു വരുന്നതിൽ ക്രൈസ്തവ സമൂഹം ആശങ്കാകുലർ ആണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0