ലാഹോറില്‍ അല്ലാഹു അക്ബര്‍ വിളിയുമായി കുരിശ് തകർക്കാൻ ശ്രമം: ഒടുവില്‍ വഴുതിവീണപ്പോള്‍ ഇസ്ലാമികവാദിയെ പരിചരിക്കാന്‍ എത്തിയത് ക്രൈസ്തവർ

Mar 28, 2022 - 19:19
 0

പാക്കിസ്ഥാൻ നഗരമായ ലാഹോറിലെ ഗ്രീൻ ടൗണിൽ സ്ഥിതി ചെയ്യുന്ന വൺ ഇൻ ക്രൈസ്റ്റ് ചർച്ചിലെ കുരിശ് തകർക്കാൻ ശ്രമിച്ച തീവ്ര ഇസ്ലാമികവാദി ദേവാലയ ഗോപുരമുകളില്‍ നിന്ന്‍ വഴുതി വീണപ്പോള്‍ സഹായിക്കാന്‍ എത്തിയത് ക്രൈസ്തവര്‍. ക്രിസ്തു പഠിപ്പിച്ച ക്ഷമയുടെയും കരുണയുടെയും സ്നേഹത്തിന്റെയും സന്ദേശം അക്ഷരാര്‍ത്ഥത്തില്‍ സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് ക്രൈസ്തവര്‍ തീവ്ര ഇസ്ലാമികവാദിയെ സഹായിച്ചത്. മാർച്ച് പതിനാറാം തീയതി നടന്ന സംഭവം ബ്രിട്ടീഷ് ഏഷ്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ വീഡിയോ സഹിതം പുറത്തുവിടുകയായിരിന്നു. ഏതാനും ചിലരുടെ അലർച്ച കേട്ടാണ് ദേവാലയത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ വേണ്ടി വിശ്വാസികൾ ഓടിയെത്തുന്നത്.

തീവ്ര ഇസ്ലാമിക വാദികളായ മൂന്നുപേർ അവിടെ ഉണ്ടായിരുന്ന ക്രൈസ്തവരെ മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിക്കാൻ ആരംഭിച്ചു. ഇതിനിടയിൽ മൂവർ സംഘത്തിലെ മുഹമ്മദ് ബിലാൽ എന്നൊരാൾ പള്ളി കെട്ടിടത്തിന് മുകളിൽ കയറുകയും അവിടെ ഉണ്ടായിരുന്ന കുരിശ് അല്ലാഹു അക്ബര്‍ വിളിയുമായി ഇളക്കി മാറ്റാൻ ശ്രമിക്കുകയുമായിരിന്നു. 20 മിനിറ്റ് ശ്രമിച്ചിട്ടും കുരിശ് ഇളക്കി മാറ്റാൻ അയാൾക്ക് സാധിച്ചില്ല. ഇതിനിടയിൽ 40 അടി താഴ്ചയിലേക്ക് മുഹമ്മദ് ബിലാൽ പതിച്ചു. എന്നാല്‍ പരിക്കുപറ്റി താഴെ വീണു കിടന്നു ബിലാലിനെ 'അവഗണിക്കാന്‍' ക്രൈസ്തവര്‍ തയാറായിരിന്നില്ല.

സഹായിക്കാൻ ക്രൈസ്തവ വിശ്വാസികള്‍ തന്നെ ഓടിയെത്തുകയായിരിന്നു. ഉടനെ എത്തിച്ച ഒരു കട്ടിലിൽ കിടത്തിയ ബിലാലിന്, കുടിക്കാൻ വെള്ളം നൽകുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയുമായിരിന്നു.. ഇതിനിടയിൽ കൂടെ വന്നവർ മറ്റുചിലരെ വിളിച്ച് സംഭവസ്ഥലത്തുനിന്ന് ബിലാലിന് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും 45 മിനിറ്റിനുള്ളിൽ പൊലീസെത്തി അയാളെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

എന്നാല്‍ വൈകിട്ട് അഭിഭാഷകരെയും കൂട്ടി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ബിലാലിനെ കേസ് ഒന്നും എടുക്കാതെ പോലീസ് വിട്ടയച്ചതായി അറിയാൻ സാധിച്ചതെന്ന് ദേവാലയത്തിന്റെ ചുമതലയുള്ള എംഎം ആകാശ് പറഞ്ഞു.

പിന്നീട് പോലീസ് മേധാവികളുമായി നടത്തിയ ആശയവിനിമയത്തിന് ഒടുവിൽ പുലർച്ചെ രണ്ടു മണിക്കാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ബിലാലിനൊപ്പം എത്തിയ മറ്റു രണ്ടുപേർക്കെതിരെ കേസെടുക്കാൻ പോലീസ് തയാറായിട്ടില്ല. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ രൂക്ഷമായ രാജ്യമായ പാക്കിസ്ഥാനില്‍ നീതിന്യായ വ്യവസ്ഥ പോലും പലപ്പോഴും ക്രൈസ്തവര്‍ക്ക് എതിരാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0