ബെഥേല്‍ ഗോസ്പല്‍ അസംബ്ലി ജനറല്‍ കണ്‍വന്‍ഷന്‍ 2023 ജനുവരി 26 മുതല്‍ വരെ
ബെഥേല്‍ ഗോസ്പല്‍ അസംബ്ലി 32-മത് ജനറല്‍ കണ്‍വന്‍ഷനും ദിവത്സര കോണ്‍ഫറന്‍സും 2023 ജനുവരി 26 (വ്യാഴം) മുതല്‍ 29 (ഞായര്‍) വരെ പത്തനാപുരം ബെഥേല്‍ കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കും. 26-ന് വ്യാഴം രാവിലെ 10.30 മുതല്‍ ശുശ്രൂഷകസമ്മേളനം ഉണ്ടായിരിക്കും. അന്നേദിവസം വൈകിട്ട് 6.00 മണിയോടെ ആരംഭിക്കുന്ന പൊതുയോഗം സഭയുടെ ജനറല്‍ ഓവര്‍സിയര്‍ റവ.ഡോ.ജോയി പി.ഉമ്മന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രസിഡന്‍റ് റവ.സി.കെ.മാത്യു അദ്ധ്യക്ഷത വഹിക്കും. ക്രിസ്തുവില്‍ പ്രസിദ്ധരായ റവ.ഡോ.ബാബു തോമസ്, റവ. എസ്.ബി.സിംഗ് (വിശാഖപട്ടണം), റവ.ഡേവിഡ് (ആന്ധ്ര), റവ.അച്ചന്‍കുഞ്ഞ് (ഇലന്തൂര്‍), മിസ്സിസ്സ് ഗ്രെയ്സ് ഉമ്മന്‍ തുടങ്ങിയവര്‍ വചനപ്രഘോഷണം നിര്‍വ്വഹിക്കും. റീമാ ഗോസ്പല്‍ സിംഗേഴ്സ് (ചെങ്ങന്നൂര്‍) ഗാനശുശ്രൂഷ നയിക്കും.
ബൈബിള്‍ ക്ലാസ്സ്, ശുശ്രൂഷകസമ്മേളനം, ഉണര്‍വ്വുയോഗങ്ങള്‍, സ്നാനം, വെള്ളിയാഴ്ച പകലില്‍ സഹോദരിമാരുടെ മീറ്റിംഗും, ഉച്ചയ്ക്കുശേഷം സഭ.ുടെ ജനറല്‍ബോഡി മീറ്റിംഗും അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള തെരഞ്ഞെടുപ്പും നടക്കും. ശനിയാഴ്ച രാവിലെ നടക്കുന്ന പൊതുയോഗത്തില്‍ റവ.അച്ചന്‍കുഞ്ഞ് (ഇസന്തൂര്‍) മുഖ്യസന്ദേശം നല്കും. ഉച്ചയ്ക്കുശേഷം സണ്‍ഡേസ്കൂള്‍ യുവജനവാര്‍ഷികവും നടക്കും. 29ന് ഞായര്‍ വിശുദ്ധ സഭായോഗത്തോടെയും, കര്‍ത്തൃമേശയോടും കൂടെ യോഗങ്ങള്‍ സമാപിക്കും.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സഭയിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന പത്തനാപുരത്തെ ഏറ്റവും വലിയ ആത്മീയ സംഗമത്തിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ എം.ഒ.അനിയന്‍ ജനറല്‍ കണ്‍വീനര്‍ ആയും സെക്ഷന്‍ പ്രസ്ബിറ്റര്‍മാരായ വിന്‍സെന്‍റ് ആല്‍ബര്‍ട്ട്, കെ.വി. ജോഷി, തങ്കച്ചന്‍ ജോണ്‍ (പ്രാര്‍ത്ഥന), പി.ഡി.ജോണ്‍സണ്‍, സന്തോഷ് മണിയങ്ങാട്ട് (പബ്ലിസിറ്റി & മീഡിയ), ഷിജു സി.ആര്‍. (ലൈറ്റ് & സൗണ്ട്), സന്തോഷ് എം.എസ്.(സംഗീതം), വര്‍ഗീസ് ജോസഫ്, സാംകുട്ടി ഏബ്രഹാം (പന്തല്‍), അനീഷ് ചെങ്ങന്നൂര്‍ (സ്റ്റേജ്) എം.പി.ജോര്‍ജുകുട്ടി, ജോസഫ് ദാനിയേല്‍, അലക്സാണ്ടര്‍ (ഭക്ഷണം), ജോണ്‍സണ്‍ പി.ഡി., സി.വൈ.കുര്യാച്ചന്‍ (ഗതാഗതം & അക്കോമഡേഷന്‍), വി.സി.മാത്യു (വിജിലന്‍സ്), കെ.വി.ജോഷി (സ്നാനം), വി.സി.മാത്യു (തിരുവത്താഴം), സന്തോഷ് എം.എസ്, മാത്യു വി.സി. (രജിസ്ട്രേഷന്‍ & ഫിനാന്‍സ്) എന്നിവര്‍ കണ്‍വീനര്‍മാരായും ശുശ്രൂഷകരെയും സഹോദരന്മാരെയും ഉള്‍പ്പെടുത്തി വിവിധ സബ്കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
പാസ്റ്റര്‍ സന്തോഷ് മണിയങ്ങാട്ട് & പാസ്റ്റര്‍ പി.ഡി.ജോണ്‍സണ്‍
(പബ്ലിസിറ്റി & മീഡിയാ കണ്‍വീനേഴ്സ്)