ചർച്ച് ഓഫ് ഗോഡ് കൊൽക്കത്ത റീജിയൺ ജനറൽ കൺവൻഷന് അനുഗ്രഹീത തുടക്കം
Blessed begining to Church of God Kolkata Region General Convention
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷൻ അനുഗ്രഹീത തുടക്കം.റീജിയൺ ഓവർസീയർ റവ ബെന്നി ജോൺ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച വരെ കൊൽക്കത്ത ഡിവൈൻ ഫെല്ലോഷിപ്പ് ബ്ലെയ്ന്റ് സ്കൂൾ ക്യാമ്പസിൽ വെച്ച് നടക്കുന്ന കൺവൻഷനിൽ റവ സതീഷ് കുമാർ (ഡാളസ്),പ്രൊഫ. ജേക്കബ് തോമസ് തുടങ്ങിയവർ പ്രാരംഭരാത്രി വചനശുശ്രൂഷ നിർവഹിച്ചു.പാസ്റ്റർ എ ജോണിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.’സമയം അടുത്തിരിക്കുന്നു’ എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ഉണർവ്വ് യോഗങ്ങൾ, ധ്യാനയോഗങ്ങൾ, പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷൻ ചലഞ്ച് തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.നാളെ നടക്കുന്ന ബൈബിൾ സ്കൂൾ ഗ്രാജുവേഷൻ റീജിയൺ ഓവർസിയർ പാസ്റ്റർ ബെന്നി ജോണിന്റെ നേതൃത്വത്തിൽ നടക്കും.
സെൻട്രൽ ഈസ്റ്റേൺ റീജിയണിലെ പതിമൂന്ന് സംസ്ഥാനങ്ങളിൽ നിന്നും, ആൻഡമാൻ-നിക്കോബാർ ദ്വീപ് സമൂഹങ്ങളിൽ നിന്നുമുള്ള 24 വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ആയിരക്കണക്കിന് ദൈവദാസന്മാരും ദൈവമക്കളും കൂടിച്ചേരുന്ന ഈ ആത്മീയ സംഗമത്തിൽ ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിച്ചുക്കൊണ്ടിരിക്കുന്ന റീജിയന് അകത്തും പുറത്തുമുള്ള ദൈവദാസമാർ,ദൈവസഭ വേൾഡ് മിഷൻ പ്രതിനിധികൾ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകുകയും വചനശുശ്രൂഷ നിർവഹിക്കുകയും ചെയ്യും. ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ സമാപിക്കുന്ന ജനറൽ കൺവൻഷനിൽ സറാഫീം വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വംനൽകി വരുന്നു