കുന്നംകുളം യു പി എഫ് കൺവെൻഷൻ സമാപിച്ചു
Blessed end to Kunnamkulam UPF Convention
കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും ഉള്ള പെന്തെക്കോസ്തു സഭകളുടെ ഐക്യ വേദിയായ യുണൈറ്റഡ് പെന്തെക്കോസ്തു ഫെല്ലോഷിപ്പിന്റെ 41 മത് വാർഷിക കൺവൻഷൻ കുന്നംകുളം ടൗൺഹാളിൽ വെച്ച് ഇന്നലെ(ജനുവരി 8 ന് ഞായർ) വൈകിട്ട് നടത്തപ്പെട്ടു. ചെയർമാൻ പാസ്റ്റർ പി.വി. ജോൺസൺന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം എ.ജി കുന്നംകുളം സെക്ഷൻ പ്രിസ്ബിറ്റർ പാസ്റ്റർ ഇ.ജി.ജോസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ലാസർ വി മാത്യു ചെങ്ങന്നൂർ മുഖ്യ സദ്ദേശം നൽകി. യു.പി.എഫ് ജനറൽ കോർഡിനേറ്റർ ഡോ സാജൻ സി. ജേക്കബ്, ചർച്ച് ഓഫ് ഗോഡ് കുന്നംകുളം സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.ജി ഇമ്മാനുവൽ, ഐ.പി.സി. ചിറ്റൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ രാജൻ കെ ഇശ്ശായി, ഐ.പി.സി. കുന്നംകുളം സെന്റർ വൈസ് പ്രിസിഡണ്ട് പാസ്റ്റർ കെ എ വർഗ്ഗീസ്സ്, ജനറൽ കൺവീനർ പാസ്റ്റർ ആനിൽ തിമോത്തി എന്നിവർ സംസാരിച്ചു.
പാസ്റ്റർ മനോജ് ഇ. വി യുടെ നേതൃത്ത്വത്തിലുള്ള യു.പി.എഫ്. ക്വയറും കൃപ വോയ്സും ഗാനങ്ങൾ ആലപിച്ചു. യു പി എഫ് സോണൽ പ്രസിഡണ്ട് പാസ്റ്റർ ബെന്നി ജോസഫ് സ്വാഗതവും പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോണി പി.ജെ നന്ദിയും പ്രകാശിപ്പിച്ചു. സെക്രട്ടറി പാസ്റ്റർ എ.വി.ജോസ്, പ്രോഗ്രാം കൺവീനർ പാസ്റ്റർ സി.ജെ. ഐസ്സക്ക്, ട്രഷറർ ബ്രദർ ബിനോയ് ഇമ്മട്ടി എന്നിവർ നേതൃത്വം നൽകി.