സി ഇ എം 63-മത് ജനറൽ ക്യാമ്പ് കുമിളിയിൽ
CEM 63rd General Camp at Kumily

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 63-മത് ജനറൽ ക്യാമ്പ് ഡിസംബർ 27,28 തീയതികളിൽ കുമിളി- അണക്കര പുറ്റടി ഹോളിക്രോസ് കോളേജ് ഓഫ് മാനേജ്മെന്റ് & ടെക്നോളജിയിൽ വച്ച് നടക്കും.
Katartizo (Restoration-1പത്രോസ് 5.:10) എന്നതാണ് ക്യാമ്പ് തീം. അനുഗ്രഹീതരായ ദൈവദാസീദാസന്മാർ ക്ലാസുകൾ നയിക്കും. ദൈവവചന ക്ലാസുകൾ ,മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഗ്രൂപ്പ് തിരിച്ചുള്ള കൗൺസിലിംഗ് സെഷനുകൾ, മ്യൂസിക് നൈറ്റ്, കുട്ടികൾക്കായി സി ഇ എം കിഡ്സ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരിക്കും. ക്രമീകരണങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ്, ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ്, ക്യാമ്പ് കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ തുടങ്ങിയവർ നേതൃത്വം നൽകും.