75 ന്റെ നിറവിൽ മേപ്രാൽ ചർച്ച് ഓഫ് ഗോഡ്
Celebrating 75th Year Mepral Church of God
പ്ലാറ്റിനം ജൂബിലിയുടെ തിളക്കത്തിലാണ് ചർച്ച് ഓഫ് ഗോഡ് മേപ്രാൽ ദൈവസഭ. തിരുവല്ലയ്ക്കടുത്ത് മേപ്രാൽ എന്ന കാർഷിക ഗ്രാമത്തിൽ 1948 പ്രവർത്തനം ആരംഭിച്ച ദൈവസഭ 75 വർഷങ്ങൾ പിന്നിടുമ്പോൾ വളരെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചു കൊണ്ടാണ് മുന്നേറുന്നത് . ഒരു ദേശത്തിന്റെ ആത്മീയ ഉണർവിന് നേതൃത്വം നൽകുവാൻ മേപ്രാൽ ദൈവസഭയ്ക്ക് സാധിച്ചു എന്നു പറയുന്നതു വളരെ സന്തോഷകരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൈവസഭയുടെ തലമുറകൾ ദൈവരാജ്യത്തിന്റെ വ്യാപ്തിക്കുവേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അനേകം മിഷനറിമാരെ വാർത്തെടുക്കുവാൻ ദൈവസഭയ്ക്ക് സാധിച്ചിട്ടുണ്ട്. ആത്മിക രാഷ്ടിയ സാമൂഹിക മണ്ഡലങ്ങളിലെ വ്യക്തികളെ ഉൾപ്പെടുത്തി കൊണ്ട് വളരെ വിപുലമായ പ്ലാറ്റിനം ജൂബിലി പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
ഏപ്രിൽ മാസം രണ്ടാം തീയതി ബഹുമാനപ്പെട്ട സ്റ്റേറ്റ് ഓവർസീയർ Rev. CC Thomas sir ന്റെ ആശംസകളോടെ
പാസ്റ്റർ J.Joseph (Sunday School President & District Pastor) പ്രാർത്ഥിച്ചു ലോഗോ പ്രകാശനം ചെയ്തു ആരംഭിച്ച ജൂബിലി പ്രവർത്തനങ്ങൾ ഡിസംബർ 23ല്‍ വിപുലം ആയി നടക്കുന്ന സമാപന സമ്മേളനത്തോടെ അവസാനിക്കും.
പരസ്യ യോഗങ്ങൾ,മുറ്റത്തെ കൺവെൻഷൻ, ബൈബിൾ ക്ലാസുകൾ, വിദ്യാഭ്യാസ സഹായം, ഭക്ഷ്യ കിറ്റ് വിതരണം, പാർപ്പിട പദ്ധതി തുടങ്ങി സുവിശേഷ പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഒരുപോലെ മുൻ തൂക്കം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ആണ് നടന്നുവരുന്നത്. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ദൈവസഭയുടെ സുവനീർ ഡിസംബർ മാസത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.
പ്ലാറ്റിനം ജൂബിലി വർഷത്തിലെ ഈ പ്രവർത്തനങ്ങൾക്ക് സഭ ശുശ്രൂഷകൻ പാസ്റ്റർ ബെന്നിയും( Pr.K Benny, President) , ബ്രദർ ജോബിൻ വർഗീസും (Bro.Jobin Varghese,Secretary) ബ്രദർ ഉമ്മൻ കെ തോമസും (Bro. Oommen K Thomas Treserur) പ്രവർത്തിക്കുന്നു. ഇവരോടു ചേർന്ന് സഭ കമ്മറ്റിയും പ്ലാറ്റിനം ജൂബിലി കമ്മറ്റിയും സംയുക്തമായി നേതൃത്വം കൊടുക്കുന്ന ഈ പ്രവർത്തനങ്ങളിൽ പ്രശസ്ത ക്രൈസ്തവ എഴുത്തുകാരൻ Bro.Roy Mepral Usa ( Chief Editor)ന്റെ മേൽനോട്ടത്തിൽ സുവനീറിൻറെ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ മുൻപോട്ടു പോയികൊണ്ടു ഇരിക്കുകയാണ്. പുത്രിക സംഘടനകൾ ആയ സൺഡേസ്കൂളും യുവജന പ്രസ്‌ഥാനം
വൈ പി ഇയും എൽ എമ്മും ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആണ്.