കന്യാസ്ത്രീയെ അപമാനിച്ചവർക്കെതിരെ നടപടി വേണമെന്ന് സഭ

Feb 23, 2024 - 19:48
 0
കന്യാസ്ത്രീയെ അപമാനിച്ചവർക്കെതിരെ നടപടി വേണമെന്ന് സഭ

ഇന്ത്യയുടെ വടക്കുകിഴക്കൻ  സംസ്ഥാനമായ മേഘാലയയിൽ  ഒരു കത്തോലിക്കാ കന്യാസ്ത്രീയ്‌ക്കെതിരായി നടത്തിയ  അപമാനത്തിനെതിരെ സംസ്ഥാന സർക്കാരിൽ പ്രതിഷേധം രേഖപ്പെടുത്തുകയും കന്യാസ്ത്രീയുടെ  മതപരമായ    വിശ്വസം കാരണം   ബസിൽ നിന്ന് ബലമായി ഇറക്കിവിടുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവിശ്യപെട്ടു സഭ.

യാത്രയ്ക്ക്  വേണ്ട ടിക്കറ്റ് ഉണ്ടായിരുന്നിട്ടും, മേഘാലയയിലെ ദുഹ്‌നോയിയിൽ നിന്ന് അയൽ സംസ്ഥാനമായ ഗോൾപാറ ഏരിയയിലേക്കുള്ള യാത്രാമധ്യേ, സെൻ്റ് ഫ്രാൻസിസ് ഡി സെയിൽസിൻ്റെ കന്യാസ്ത്രീ സമൂഹത്തിലെ  അംഗമായ സിസ്റ്റർ റോസ് മേരിയെ തന്റെ ക്രിസ്തീയ വിശ്വാസം നിമിത്തം  യാത്ര ചെയ്ത ബസിൽ നിന്ന് നിർബന്ധിതമായി  മലയോര മേഖലയിലെ നിർജ്ജനമായ പ്രദേശത്തു  ഇറങ്ങേണ്ടതായി വന്നത് .

കന്യാസ്ത്രീയെ നിർബന്ധിതമായി ബസിൽ നിന്നും  ഇറക്കുന്നതിന് മുമ്പ് സഹയാത്രികർ  കന്യാസ്ത്രീയുടെ 
മതപരമായ ആചാരത്തിനും വിശ്വാസത്തിനും എതിരെ  പരിഹസിച്ചതായിഉദ്യോഗസ്ഥർ പറഞ്ഞു.

തുറയിലെ സഹായമെത്രാൻ ജോസ് ചിറക്കൽ ഫെബ്രുവരി 22-ന് ഇക്കാര്യം മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ്മയോട് ആവശ്യപ്പെടുകയും ചെയ്തു. .


“കന്യാസ്ത്രീ ബസിൽ കയറി യാത്ര തുടങ്ങിയപ്പോൾ അസ്വാഭാവികമായി ഒന്നുമില്ല, സാധാരണ  മറ്റ് യാത്രകളിലെ പോലെയായിരുന്നു ഇത്. എന്നാൽ കുറച്ച് സമയത്തിന് ശേഷം ബസിലെ സഹയാത്രികർ അവളുടെ വിശ്വാസത്തെ അവളെ പരിഹസിക്കുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു. ” ഫാദർ ജോസ് ചിറക്കൽ പറഞ്ഞു.


കന്യാസ്ത്രീയെ  ഒറ്റപ്പെട്ട ഒരു സ്ഥലത്ത് ഇറക്കിയ വിട്ടതിനുശേഷം,  ലക്ഷ്യസ്ഥാനത്ത് എത്താൻ മറ്റൊരു ബസിൽ യാത്ര തുടരേണ്ടതായി വന്നു. ഈ സംഭവം കന്യാസ്ത്രീയെ മാനസീകമായി  വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

അടുത്തിടെ, ഒരു വിഭാഗം ആളുകൾ   ക്രിസ്ത്യൻ സ്കൂളുകളോട് അവരുടെ പരിസരത്ത് നിന്ന് എല്ലാ മതചിഹ്നങ്ങളും നീക്കം ചെയ്യാനും . കത്തോലിക്കാ പുരോഹിതന്മാരോടും മതവിശ്വാസികളോടും മതപരമായ ആചാരങ്ങൾക്ക് പകരം ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കാനും കല്പിക്കുകയുണ്ടായി.

 
സംസ്ഥാന സർക്കാരിനും പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ ക്രിസ്ത്യൻ നേതാക്കൾ നിരാശ പ്രകടിപ്പിച്ചു.


“ഞങ്ങളുടെ പരാതിയോട് മേഘാലയ സർക്കാർ ക്രിയാത്മകമായി പ്രതികരിച്ചു, സംസ്ഥാന പോലീസ് ഉദ്യോഗസ്ഥർ അസ്വസ്ഥയായ കന്യാസ്ത്രീയുടെ മൊഴി എടുക്കുകയും അങ്ങനെയൊന്നും ആവർത്തിക്കാതിരിക്കാൻ അസം സർക്കാരുമായി ഇത് അറിയിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു,” പുരോഹിതൻ കൂട്ടിച്ചേർത്തു.

പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ നിയമസഭാംഗമായ ചാൾസ് പിങ്‌ഗ്രോപ്പ് ഫെബ്രുവരി 22-ന് സംസ്ഥാന നിയമസഭയിൽ കന്യാസ്ത്രീക്കെതിരായ പീഡനം സഭയിൽ  ഉന്നയിച്ചു.

മതപരമായ വസ്ത്രം ധരിക്കുന്ന മതവിശ്വാസികളെ പീഡിപ്പിക്കുന്നത് ആശാസ്യമല്ലെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അസം മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു.