ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ അടിമാലി സെന്റർ കൺവൻഷൻ ഫെബ്രുവരി 20 മുതൽ | Church of God In India Kerala Region
Church of God In India Kerala Region Adimali Centre Convention

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ അടിമാലി സെന്റർ കൺവൻഷൻ ഫെബ്രുവരി 20 മുതൽ 23 വരെ കമ്പിളികണ്ടം കുടുംബശ്രീ ഓഡിറ്റോറിയത്തിൽ നടക്കും. അടിമാലി സെന്റർ മിനിസ്റ്റർ പാ. എം ടി മനോജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഈ ദിവസങ്ങളിൽ റവ. ജോമോൻ ജോസഫ് (ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ്), പാസ്റ്റർമാരായ അജി ആൻറണി റാന്നി, അനീഷ് ചെങ്ങന്നൂർ, ജോമോൻ മാത്യു (സെന്റർ സെക്രട്ടറി), സജിമോൻ തോമസ്, ജോർജ് ജോസഫ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. പകൽ ലേഡീസ് മീറ്റിംഗ്, സൺഡേ സ്കൂൾ & യൂത്ത് സമ്മേളനം, മിഷനറി സമ്മേളനം, സ്നാനം എന്നിവ നടക്കും. 23ന് ഞായറാഴ്ച സംയുക്ത ആരാധനയിൽ തിരുവത്താഴ ശുശ്രൂഷയോടെ കൺവൻഷൻ സമാപിക്കും. ബ്രദർ മനോജ് അടൂരിന്റെ നേതൃത്വത്തിൽ സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കും.