ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ സമാപിച്ചു

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ മൈസൂരു ഷാലോം ഹാളിൽ സംയുക്ത ആരാധനയോടെ സമാപിച്ചു. മെയ് 26 മുതൽ 29 വരെ നടന്ന കൺവൻഷൻ സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം കുഞ്ഞപ്പി പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു.

Jun 5, 2022 - 17:13
 0

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ മൈസൂരു ഷാലോം ഹാളിൽ സംയുക്ത ആരാധനയോടെ സമാപിച്ചു.

മെയ് 26 മുതൽ 29 വരെ നടന്ന കൺവൻഷൻ സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം കുഞ്ഞപ്പി പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു.

കൺവൻഷൻഷനിൽ പാസ്റ്റർമാരായ കെ.ജെ തോമസ് (കുമളി), വി.ടി എബ്രഹാം (സൂപ്രണ്ട് മലബാർ എ ജി ), പി.സി ചെറിയാൻ (റാന്നി ), ഇ.ജെ ജോൺസൺ എന്നിവർ പ്രസംഗിച്ചു.

ഞായറാഴ്ച നടന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ ജോസഫ് ജോൺ സങ്കീർത്തന ഭാഗം പ്രബോധിപ്പിച്ചു. പാസ്റ്റർമാരായ എം.കുഞപ്പി , ജെയ്മോൻ കെ.ബാബു എന്നിവർ പ്രസംഗിച്ചു. ബ്രദർ സാംസൺ ചെങ്ങന്നൂർ ഗാന ശ്രുശ്രുഷയ്ക്ക് നേതൃത്വം നൽകി.

പാസ്റ്റർമാരായ പി.വി. കുര്യാക്കോസ്, മത്തായി വർഗീസ്, സാം ബെഞ്ചമിൻ, ജോസഫ് ജോൺ, റോജി ഇ.സാമുവേൽ എന്നിവർ വിവിധ ദിവസങ്ങളിൽ അദ്ധ്യക്ഷമാർ ആയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0