ചര്‍ച്ച് ഓഫ് ഗോഡ് സണ്ടേസ്‌കൂള്‍ സ്റ്റേറ്റ് ക്യാമ്പ് മെയ് 8 മുതല്‍ ചരല്‍ക്കുന്നില്‍
Church of God Sunday School State Camp at Charalkunnu

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് സണ്ടേസ്‌കൂള്‍ സംസ്ഥാന അദ്ധ്യാപക വിദ്യാര്‍ത്ഥി ക്യാമ്പ് മെയ് 8, 9, 10 തീയതികളില്‍ ചരല്‍ക്കുന്നില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പത്ത് മേഖലകളില്‍ നിന്നും കുട്ടികളും അദ്ധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കും. പ്രഗത്ഭരായ അദ്ധ്യാപകര്‍ ക്ലാസ്സുകള്‍ നയിക്കും. സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ സാലു വര്‍ഗ്ഗിസിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് സണ്ടേസ്‌കൂള്‍ ബോര്‍ഡ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന 14 മുതല്‍ 18 വയസ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമാണ് പ്രവേശനം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല.
Register free christianworldmatrimony.com