ടെക്സാസിൽ സിനഗോഗ് തീവ്രവാദി ആക്രമണത്തിനിടെ യഹൂദർക്ക് സംരക്ഷണമൊരുക്കിയത് ക്രൈസ്തവ ദേവാലയം

ഇക്കഴിഞ്ഞ ജനുവരി 15നു അമേരിക്ക ടെക്സാസിലെ കൊള്ളിവില്ലയിലുള്ള സിനഗോഗിൽ മാലിക്ക് ഫൈസൽ അക്രം എന്ന മുസ്ലിം തീവ്രവാദി ആക്രമണം നടത്തി റബ്ബി ഉൾപ്പെടെയുള്ള ഏതാനും ചിലരെ ബന്ദികളാക്കിയപ്പോൾ അവരുടെ കുടുംബാംഗങ്ങൾക്ക് സംരക്ഷണം നൽകിയത് സമീപത്തുള്ള ഗുഡ് ഷെപ്പേർഡ് ദേവാലയം.

Jan 20, 2022 - 00:12
 0
ടെക്സാസിൽ സിനഗോഗ് തീവ്രവാദി ആക്രമണത്തിനിടെ യഹൂദർക്ക് സംരക്ഷണമൊരുക്കിയത് ക്രൈസ്തവ ദേവാലയം

ഇക്കഴിഞ്ഞ ജനുവരി 15നു അമേരിക്ക ടെക്സാസിലെ കൊള്ളിവില്ലയിലുള്ള സിനഗോഗിൽ മാലിക്ക് ഫൈസൽ അക്രം എന്ന മുസ്ലിം തീവ്രവാദി ആക്രമണം നടത്തി റബ്ബി ഉൾപ്പെടെയുള്ള ഏതാനും ചിലരെ ബന്ദികളാക്കിയപ്പോൾ അവരുടെ കുടുംബാംഗങ്ങൾക്ക് സംരക്ഷണം നൽകിയത് സമീപത്തുള്ള ഗുഡ് ഷെപ്പേർഡ്   ദേവാലയം. തീവ്രവാദ ആരോപണം നേരിട്ട് ടെക്സാസിലെ ജയിലിൽ വിചാരണയിൽ കഴിയുന്ന പാക്കിസ്ഥാൻ സ്വദേശിനിയായ ശാസ്ത്രജ്ഞ ഐഫാ സിദ്ദിഖിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാലിക്ക് ഫൈസൽ ആക്രമണം നടത്തിയത്.


12 മണിക്കൂറിനുശേഷം സിനഗോഗിൽ പ്രവേശിച്ച് അക്രമിയെ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. നേരത്തെ മാലിക്ക് ഫൈസൽ സിനഗോഗിൽ എത്തിയപ്പോൾ സൗഹൃദപൂർവം ചായ നൽകിയാണ് സിനഗോഗിലെ പ്രധാന റബ്ബി ആയ ചാർലി സിട്രോൺ വാക്കർ അദ്ദേഹത്തെ വരവേറ്റത്. പ്രാർത്ഥന ആരംഭിച്ച സമയത്ത് തോക്ക് കയ്യിലെടുത്ത് ഭീഷണിപ്പെടുത്തി മാലിക്ക് നാലുപേരെ ബന്ദികളാക്കുകയായിരുന്നു

സംഭവം അറിഞ്ഞപ്പോൾ തന്നെ ബന്ധികളാക്കപെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംരക്ഷണം നൽകാനുള്ള എല്ലാ ക്രമീകരണങ്ങളും ഗുഡ് ഷെപ്പേർഡ് ദേവാലയത്തിന്റെ ചുമതലയുളള ഫാ. മൈക്കിൾ ഹിഗ്ഗിൻസ് ചെയ്തു. ഇതിനിടയിൽ പ്രദേശത്തെ മറ്റ് ചില മത നേതാക്കളും ഇവിടേക്ക് എത്തി. വൈകുന്നേരം അഞ്ചുമണിക്കാണ് ആദ്യ ബന്ധി മോചിതനാവുന്നത്. ഇതിനിടയിൽ മറ്റുള്ളവർ തീവ്രവാദി അക്രമാസക്തനാകുന്നത് കണ്ട് ഓടിരക്ഷപ്പെട്ടു. യഹൂദരായ സഹോദരി, സഹോദരന്മാർ വേദനിച്ചപ്പോൾ അവരോടൊപ്പം തങ്ങളും വേദനിച്ചുവെന്നു സംഭവത്തെപ്പറ്റി ഫാ. ഹിഗ്ഗിൻസ് പറഞ്ഞു. ഇത്തരമൊരു പ്രതിസന്ധിയിലൂടെ യഹൂദർ കടന്നുപോകേണ്ടി വന്നതിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി. സംഭവത്തെപ്പറ്റി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.