സ്കൂൾ കിറ്റും മെറിറ്റ് അവാർഡ് വിതരണവും

ഐ.പി.സി സണ്ടേസ്കൂൾ അസ്സോസിയേഷൻ തൃശൂർ സോണൽ സമിതിയുടെ അഭിമുഖ്യത്തിൽ പഠനോപകരണങ്ങളും മെറിറ്റ് അവാർഡ് വിതരണവും ഐ.പി.സി.വലക്കാവ് ഫിലദൽഫിയ ചർച്ചിൽ വെച്ച് നടന്നു.
സോണൽ പ്രസിഡണ്ട് പാസ്റ്റർ അനിൽ കുരിയൻ്റെ അദ്ധ്യക്ഷതയിൽ കുടിയ സമ്മേളനം ഐ.പി.സി തൃശൂർ ഈസ്റ്റ് സെസ്റ്റർ മിനിസ്റ്റർ പാസ്റ്റർ: മാത്യു തോമസ് ഉത്ഘാടനം ചെയ്തു. ഡോ:സാജൻ.സി.ജേക്കബ്(സോണൽ ജോ:സെക്രട്ടറി), വലക്കാവ് ഐ.പി സി. പാസ്റ്റർ: എ.കെ. തമ്പി, ബ്രദർ: സി.എം ജോയി( ഈസ്റ്റ് സെസ്റ്റർ സൂപ്രണ്ട്), പാസ്റ്റർ ശാമുവേൽ കെ. എബ്രഹാം( ഇരിങ്ങാലക്കുട സെൻ്റർ സൂപ്രണ്ട്), പാസ്റ്റർ ഐസക്ക് മാത്യു(പീച്ചി സെൻ്റർ സൂപ്രണ്ട്), പാസ്റ്റർ: എൻ പി. ജേക്കബ് എന്നിവർ മെറിറ്റ് അവാർഡും പഠനോപകരണങ്ങളും വിതരണം ചെയ്തു. ബ്രദർ. ജിന്റോ കുര്യൻ (ഈസ്റ്റ് സെന്റർ PYPA വൈസ് പ്രസിഡന്റ് ), ബ്രദർ. പി. എം സണ്ണി (വലക്കാവ് സഭാ സെക്രട്ടറി), ബ്രദർ. പി. എം. തോമസ്സ് (വലക്കാവ്), Evg:ബെൻ (തൃശ്ശൂർ), പാസ്റ്റർ: ടോപ്പാസ്സ്, എന്നിവർ ആശംസ സദ്ദേശം നൽകി.
താലന്തു പരിശോധന കൺവീനർ പാസ്റ്റർ: തോമസ് ജോൺ സംഗീത ശിശ്രൂഷക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡണ്ട് പാസ്റ്റർ: സുബീഷ് കെ.വി. സ്വാഗതവും ട്രഷറർ ബ്രദർ:എ.സി. തിമോത്തി നന്ദിയും പ്രകാശിപ്പിച്ചു.