ലോകപ്രശസ്ത സുവിശേഷകൻ ഡോ.ജോയൽ ഓസ്റ്റീൻ ഡിസം 10ന് തിരുവനന്തപുരത്ത് പ്രസംഗിക്കും

Famous Evangelist Dr Joel Austin at Thiruvananthapuram on 10th December

Nov 23, 2022 - 20:14
Nov 24, 2022 - 18:35
 0

ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ലോകസമാധാനത്തിനു വേണ്ടി ആത്മീയ സംഗമം ഡിസം. 10 ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ക്യാമ്പൗണ്ടിൽ നടക്കും. ലോകപ്രശസ്ത സുവി. ഡോ.ജോയൽ ഓസ്റ്റീൻ പ്രസംഗിക്കും. ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ വൈസ് പ്രസിഡണ്ട് ഡോ. റോയ് അലക്സാണ്ടർ പരിഭാഷപ്പെടുത്തും.

കേരളത്തിലെ ക്രൈസ്തവ മേഖലയിലുള്ള എല്ലാ സഭാ മേലധ്യക്ഷന്മാരും പങ്കെടുക്കുന്ന പ്രസ്തുത യോഗത്തിൽ ചർച്ച്ഓഫ് ക്രൈസ്റ്റ് സഭയുടെ മേഴ്സി ഹോസ്പിറ്റൽ ക്യാമ്പൗണ്ടിൽ പുതുതായി നിർമ്മിക്കുന്ന Grace Homes എന്ന് പേരിൽ “വിശ്വാസ ഭവന”ത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺ ലൈവിൽ നിർവഹിക്കും. സംസ്ഥാന- കേന്ദ്ര മന്ത്രിമാരും രാഷ്ട്രീയ നേതാക്കന്മാരും പങ്കെടുക്കും.

Also Read: കൊല്ലാതിരിക്കണമെങ്കില്‍ ഇസ്ലാം സ്വീകരിക്കുക, അല്ലെങ്കില്‍ കരം നല്‍കുക; മൊസാംബിക്കില്‍ ക്രൈസ്തവര്‍ക്ക് നേരെ ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ്സ്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0