അപ്പോസ്തോലന്മാരുടെ നാട്ടിലെ പുരാതന ചര്‍ച്ച് കണ്ടെത്തി

അപ്പോസ്തോലന്മാരുടെ നാട്ടിലെ പുരാതന ചര്‍ച്ച് കണ്ടെത്തി യെരുശലേം: യേശുവിന്റെ ശിഷ്യരായിരുന്ന പത്രോസിന്റെയും അന്ത്രയോസിന്റെയും നാട്ടില്‍ ഉണ്ടായിരുന്ന പുരാതന ക്രൈസ്തവ ആരാധനാലയത്തിന്റെ ശേഷിപ്പുകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഗലീല തടാകത്തിനു സമീപമുള്ള ബൈബിളിലെ പുരാതന സ്ഥലമായ

Nov 6, 2021 - 17:46
Nov 10, 2023 - 17:47
 0
അപ്പോസ്തോലന്മാരുടെ നാട്ടിലെ പുരാതന ചര്‍ച്ച് കണ്ടെത്തി

യേശുവിന്റെ ശിഷ്യരായിരുന്ന പത്രോസിന്റെയും അന്ത്രയോസിന്റെയും നാട്ടില്‍ ഉണ്ടായിരുന്ന പുരാതന ക്രൈസ്തവ ആരാധനാലയത്തിന്റെ ശേഷിപ്പുകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

ഗലീല തടാകത്തിനു സമീപമുള്ള ബൈബിളിലെ പുരാതന സ്ഥലമായ ബേത്ത്സയിദയിലാണ് 1500 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന ചര്‍ച്ചിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്.

8-ാം നൂറ്റാണ്ടില്‍ ഈ ആരാധനാലയം സജീവമായിരുന്നതായി ഗവേഷകര്‍ പറഞ്ഞു. അന്നത്തെ ബവാറിയന്‍ ബിഷപ് വില്ലി ബാള്‍ഡ് എഡി 723-ല്‍ ഈ ചര്‍ച്ചിലേക്കു കടന്നു വന്നിരുന്നതായും രേഖപ്പെടുത്തിയതിനു തെളിവുകളുണ്ടെന്നു ഗവേഷകര്‍ പറഞ്ഞു.

നിറങ്ങള്‍ പൂശിയ മൊസൈക് പാകിയ തറകളും കണ്ടെടുത്തു. ബൈസെന്റൈന്‍ കാലഘട്ടത്തിലെ ആരാധനാലയമാണിതെന്ന് പര്യവേഷണത്തിനു നേതൃത്വം നല്‍കിയ കിന്നരേത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗലീല ഗവേഷകരായ പ്രൊഫസര്‍ മോര്‍ദ്ദേഖായി അമിയാം, പ്രൊഫ. സ്റ്റീവന്‍ നോട്ട്ലി എന്നിവര്‍ അഭിപ്രായപ്പെട്ടു.

അപ്പോസ്തോലന്മാരുടെ ജന്മസ്ഥലമായ ഇവിടത്തെ ക്രൈസ്തവ ആരാധനാലയമായതിനാല്‍ ഈ ചര്‍ച്ചിന് വളരെ പ്രാധാന്യം ഉണ്ടായിരുന്നതായും അവര്‍ പറഞ്ഞു. ചര്‍ച്ച് കെട്ടിടത്തിന്റെ തകര്‍ന്ന ഭിത്തിയുടെ കല്ലുകളും ചരിത്ര രേഖകള്‍ കൊത്തിവെച്ച എഴുത്തുകളും കണ്ടെത്തിയിട്ടുണ്ട്.