ഗ്ലോബൽ പ്രയർ വാരിയേഴ്‌സ് ലീഡേഴ്‌സ് കോൺഫറൻസ് ജബൽപുരിൽ നടന്നു

Global Prayer Warriors Leaders Conference

Oct 7, 2024 - 10:49
Oct 7, 2024 - 10:49
 0

പ്രാർത്ഥനയും സുവിശേഷീകരണവും ലക്ഷ്യമാക്കി വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷയിൽ ആയിരിക്കുന്ന ദൈവദാസൻന്മാരും ദൈവമക്കളുടെയും സംയുക്ത കൂട്ടായ്മയായ ഗ്ലോബൽ പ്രയർ വാരിയേഴ്‌സ് ലീഡേഴ്‌സ് കോൺഫറൻസ് ജബൽപുരിൽ നടന്നു ഒക്ടോബർ 2, 3  തീയതികളിൽ ജബൽപൂർ ഐപിസി ബെഥേൽ ചർച്ചിൽ വെച്ച് നടന്നു. പാസ്റ്റർ സുധീർ കുറുപ്പ് (സൗദി അറേബ്യ) മുഖ്യ പ്രഭാഷകൻ ആയിരുന്നു. “ദൗത്യത്തിന്റെ പൂർത്തികരണം (The Fulfillment of Mission) എന്നതായിരുന്നു സമ്മേളനത്തിൻ്റെ മുഖ്യ തീം. പാസ്റ്റർമാരായ ഷാജി കുര്യൻ, കെ. റ്റി ജോസഫ്,, ജിനോയി കുര്യാക്കോസ് , എന്നിവർ നേതൃത്വം നൽകി. പാസ്റ്റർമാരായ ഫിലിപ്പ്കുട്ടി ഒ, ജേക്കബ് പാലയ്ക്കൽ ജോൺ,എൻ.എം ജോസഫ്, മാത്യു ദേവള്ളി, സജി ചെറിയാൻ, സാജു ഏലിയാസ്, നിബു ജേക്കബ്, റോയി.റ്റി, ജൂബി മാത്യു, ഗാദ് കുഞ്ഞുമോൻ, സാബു ഡാനിയേൽ, സാമുവേൽ സി.മാത്യു എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഐപിസി ബെഥേൽചർച്ച് ക്വയർ സംഗീത ശുശ്രൂഷ നടത്തി. സമാപന സമ്മേളനത്തിൽ പാസ്റ്റർ ഫിലിപ്‌കുട്ടി ഒ കർത്തൃമേശക്ക് നേതൃത്വം നൽകി. പാസ്റ്റർ കെ.റ്റി ജോസഫ് സമാപന സന്ദേശം നൽകി. പാസ്റ്റർ ഷാജി കുര്യൻ നന്ദി അറിയിച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0