മിഷണറി സ്കൂളുകള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

മധ്യപ്രദേശില്‍ മിഷണറി സ്കൂളുകള്‍ നിരീക്ഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഭോപ്പാലിലെ ക്രൈസ്റ്റ് മെമ്മോറിയില്‍ സ്കൂളില്‍ മതപരിവര്‍ത്തനം നടന്നുവെന്ന പരാതിയെത്തുടര്‍ന്നതിന് പിന്നാലെയാണ് സംസ്ഥാനത്തുടനീളം സ്കൂളുകളില്‍ നിരീക്ഷണം നടത്താന്‍ സര്‍ക്കാര്‍ എത്തുന്നത്.

Jun 21, 2022 - 20:08
 0

മധ്യപ്രദേശില്‍ മിഷണറി സ്കൂളുകള്‍ നിരീക്ഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര.

ഭോപ്പാലിലെ ക്രൈസ്റ്റ് മെമ്മോറിയില്‍ സ്കൂളില്‍ മതപരിവര്‍ത്തനം നടന്നുവെന്ന പരാതിയെത്തുടര്‍ന്നതിന് പിന്നാലെയാണ് സംസ്ഥാനത്തുടനീളം സ്കൂളുകളില്‍ നിരീക്ഷണം നടത്താന്‍ സര്‍ക്കാര്‍ എത്തുന്നത്.

ഞായറാഴ്ച നടന്ന സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടനെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസില്‍ ഇതുവരെ നാലു പേരെ അറസ്റ്റു ചെയ്തതായും പോലീസ് അറിയിച്ചു.

മതപരിവര്‍ത്തനം നടന്നതായി ആരോപിച്ച് ഭോപ്പാല്‍ സ്വദേശി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സ്കൂളുകളില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുവാന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഏര്‍പ്പെടുത്തിയതായി നരോത്തം മിശ്ര പറഞ്ഞു.

എല്ലാ മിഷണറി സ്കൂളുകളിലും കര്‍ശന നിരീക്ഷണം നടത്താന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.