ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ Y.P.E – S.S സംസ്ഥാന ക്യാമ്പിന് പ്രൗഢ ഗംഭീര തുടക്കം

Sep 7, 2022 - 18:40
Sep 7, 2022 - 18:42
 0

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ Y.P.E.&S.S 2022-ലെ സംസ്ഥാന ക്യാമ്പ് നെടുങ്ങാടപ്പള്ളി ബെഥേൽ ക്യാമ്പ് സെന്ററിൽ ആരംഭിച്ചു. എസ്.എസ്. പ്രസിഡണ്ട് പാസ്റ്റർ വി.സി.സിജുവിന്റെ അദ്ധ്യക്ഷതയിൽ Y.P.E.സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ ജെബു ജോൺസൻ ഉദ്ഘാടനം ചെയ്തു. റവ.സണ്ണി താഴംപള്ളം(U.S.A) പ്രാരംഭ രാത്രിയിൽ മുഖ്യ പ്രഭാഷകനായിരുന്നു. ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് റവ.എൻ.പി.കൊച്ചുമോൻ ,കൗൺസിൽ അംഗങ്ങൾ,മുൻ ഡയറക്ടേഴ്സ് തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. Y.P.E.സംസ്ഥാന സെക്രട്ടറി ബ്രദർ.സിജോ അടൂർ സ്വാഗതം അറിയിച്ചു. ബ്രദർ സജിത്ത് മാത്യു മീറ്റിംഗിൽ പ്രാരംഭ ലീഡിംഗ് നടത്തി. ദൈവദാസന്മാരായ പാസ്റ്റർ ഡേവിഡ്സൻ എബ്രഹാം, പാസ്റ്റർ ഷിബു M.J.,ബ്രദർ.ജോർജ് ജോസഫ് എന്നിവർ പ്രാർത്ഥിച്ചു. ദൈവസഭ മ്യൂസിക്ക് ഡിപ്പാർട്ടുമെന്റെ ഗാനങ്ങൾ ആലപിച്ചു..”വ്യത്യസ്തരായിരിക്കുക”എന്നതാണ് ക്യാമ്പ് തീം. ക്യാമ്പ് ബുധനാഴ്ച സമാപിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0