മതം മാറ്റാൻ ശ്രമിച്ചുവെന്ന ആരോപണത്തിന്മേൽ പോലീസ് ചോദ്യം ചെയ്ത പുരോഹിതന്, വധഭീഷണി.
Hermit Indian priest complains of threat to life
ഉത്തർപ്രദേശിൽ, ഒരു കത്തോലിക്കാ പുരോഹിതന് തന്റെ പ്രാർത്ഥനാ കേന്ദ്രത്തിൽ പതിവായി വരുന്ന ഹിന്ദുക്കളെ മതം മാറ്റാൻ ശ്രമിച്ചുവെന്ന ആരോപണത്തിന്മേൽ പോലീസ് ചോദ്യം ചെയ്തതിന് ശേഷം മത തീവ്രവാദികളിൽ നിന്ന് വധഭീഷണി.
ഉത്തർപ്രദേശിലെ മൗ ജില്ലയിലെ മൊഹമ്മദാബാദിൽ ഫാദർ വിനീത് വിൻസെന്റ് പെരേര നടത്തുന്ന പ്രാർത്ഥനാ കേന്ദ്രമായ ഈശ്വർധാം (ദൈവത്തിന്റെ വാസസ്ഥലം) പ്രധാനമായും സന്ദർശിക്കുന്നത് യേശു ക്രിസ്തുവിനെ ബഹുമാനിക്കുന്ന ഹിന്ദുക്കളാണ്. ക്രിസ്തു ഭക്തർ (ക്രിസ്തുവിന്റെ ഭക്തർ) എന്ന് സ്വയം വിളിക്കുന്ന 1,500 ഓളം ആളുകൾ, ഒരു സന്യാസിയായി ജീവിക്കുന്ന പെരേര നടത്തുന്ന വെള്ളി, ഞായർ ദിവസങ്ങളിലെ പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുക്കുന്നു.
“തനിക്ക് കടുത്ത ഹിന്ദു പ്രവർത്തകരിൽ നിന്ന് വധ ഭീഷണികൾ ലഭിക്കുന്നുതായി ,” 11 വർഷം മുമ്പ് പ്രാർത്ഥനാ കേന്ദ്രം ആരംഭിച്ച പുരോഹിതൻ പറയുന്നു .
ഉത്തർപ്രദേശിലെ വാരണാസി രൂപതയോട് അനുബന്ധിച്ചുള്ള പെരേര പറയുന്നത്, 2021 ൽ സംസ്ഥാനം കൊണ്ടുവന്ന കർശനമായ മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്നാരോപിച്ച് പോലീസിന്റെ റഡാറിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ഭീഷണികൾ വന്നതെന്ന്.
ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി എന്നാരോപിച്ചാണ് പോലീസ് ഫാദർ വിനീത് വിൻസെന്റ് പെരേരയെ ചോദ്യം ചെയ്തത്. ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പുരോഹിതൻ മസ്തിഷ്ക പ്രക്ഷാളനം(Brainwashing ) (നടത്തിയെന്ന് അശുതോഷ് സിംഗ് എന്ന വൃക്തി ആരോപിച്ച പരാതിയിൽ പെരേരയേയും മറ്റ് 10 പേരേയും സിംഗ് പരാമർശിച്ചു.
“ആരോപനവിധേയരായ പുരോഹിതനെയും കൂടെയുള്ളവരെയും പോലീസ് ചോദ്യം ചെയ്‌തെങ്കിലും തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് അന്വേഷണത്തിന്റെ ഭാഗമായ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ചോദ്യം ചെയ്യലിന് ശേഷം എല്ലാം പരിഹരിക്കപ്പെടുമെന്ന് താൻ കരുതിയെന്നും എന്നാൽ ഹിന്ദു പ്രവർത്തകർ എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നും ഫാദർ പെരേര പറഞ്ഞു.
കൂട്ടമായി എത്തി പ്രാർത്ഥനാ കേന്ദ്രത്തിനു മുന്നിൽ നിന്നുകൊണ്ട് ക്രിസ്ത്യാനികൾക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രാർത്ഥനാ കേന്ദ്രത്തിന്റെ സൈൻ ബോർഡ് പിഴുതെറിയുകയും ചുവരിൽ "ജയ് ശ്രീ റാം" (ഭഗവാനെ വാഴ്ത്തുക) എന്ന മുദ്രാവാക്യം വരയ്ക്കുകയും ചെയ്തു, ഫാദർ പെരേര പറഞ്ഞു.
ക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുന്ന, എന്നാൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാത്ത ഹിന്ദുക്കൾ കൂടുതലായി പങ്കെടുക്കുന്ന ദൈനംദിന പ്രാർത്ഥനാ ശുശ്രൂഷകൾ താൻ നടത്തുന്നുണ്ടെന്ന് പെരേര പറഞ്ഞു.
“ഞങ്ങൾ ആരെയും മതപരിവർത്തനം ചെയ്യുന്നില്ല, പക്ഷേ ഇപ്പോഴും ഞങ്ങൾ മതപരിവർത്തനം ചെയ്യുന്നതായി ആരോപിക്കപ്പെടുന്നു,” പുരോഹിതൻ കൂട്ടിച്ചേർത്തു.
സമീപത്തെ ഒമ്പത് ഗ്രാമങ്ങളിൽ താൻ പ്രാർത്ഥനാ യോഗങ്ങൾ നടത്താറുണ്ടായിരുന്നെങ്കിലും മുമ്പ് നാല് തവണയെങ്കിലും ആക്രമിക്കപ്പെട്ടതിനെ തുടർന്ന് നിർത്തിയതായി പുരോഹിതൻ പറഞ്ഞു.
2018ൽ ഹിന്ദു യുവവാഹിനി (യുവജനസേന) പ്രവർത്തകർ വൈദികനെ ആക്രമിച്ചിരുന്നു. ആക്രമണം നടന്ന് അധികം താമസിയാതെ, അക്രമികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എത്തി പുരോഹിതനെ അറസ്റ്റ് ചെയ്തു. കലാപമുണ്ടാക്കിയതിനും പൊതു സമാധാനത്തിന് ഭംഗം വരുത്തിയതിനുമാണ് വൈദികനെതിരെ അന്ന് കേസെടുത്തിരിക്കുന്നത്.
തന്റെ പ്രാർത്ഥനയിൽ പങ്കെടുത്ത ചിലർക്ക് അസുഖം ഭേദമായെന്നും ഇത് കൂടുതൽ ആളുകളെ - മിക്കവാറും ഹിന്ദുക്കളായ ആളുകളെ പ്രാർത്ഥനാ കേന്ദ്രത്തിലേക്ക് ആകർഷിച്ചതായും ഫാദർ പെരേര അവകാശപ്പെട്ടു.
"ക്രിസ്തുഭക്തർ എന്നറിയപെടുന്ന ഈ കൂട്ടം, പ്രാഥമികമായി ഹിന്ദുക്കളാണ്, അവർ ക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ അവരുടെ ജീവിതത്തിൽ സ്വീകരിക്കുന്നു, എന്നാൽ അവർ ഒരിക്കലും ക്രിസ്ത്യാനികളായി മതം മാറുന്നില്ല"അദ്ദേഹം പറഞ്ഞു