ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ പി വൈ പി എ താലന്ത് പരിശോധനയ്ക്ക് അനുഗ്രഹീത സമാപ്‌തി
ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ താലന്ത് പരിശോധന 2022 നവംബർ 12 ശനിയാഴ്ച രാവിലെ 09.30 മുതൽ 05.30 വരെ ഐപിസി കാർത്തികപ്പള്ളി ഗില്ഗാൽ സഭയിൽ നടന്നു. പി വൈ പി എ ആലപ്പുഴ മേഖല പ്രസിഡന്റ് പാസ്റ്റർ മനു വർഗീസ് അദ്ധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനത്തിൽ ഐപിസി ആലപ്പുഴ സെന്റർ പ്രസിഡന്റ് പാസ്റ്റർ എൻ. സ്റ്റീഫൻ ഉത്ഘാടനം നിർവഹിച്ചു.
Also Read: 75-മത് സംസ്ഥാന പി വൈ പി എ ക്യാമ്പ് ഡിസംബർ 26 മുതൽ മാവേലിക്കരയിൽ
135 പോയിന്റുകൾ നേടിയ ഗില്ഗാൽ കാർത്തികപ്പള്ളി പി വൈ പി എ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി, 81 പോയിന്റുകളോടെ ബെഥേൽ കണ്ണമംഗലം പി വൈ പി എ റണ്ണേഴ്‌സ് അപ്പായി, 80 പോയിന്റുകൾ നേടി ഫിലദെൽഫിയ തോട്ടപ്പള്ളി പി വൈ പി എ മൂന്നാം സ്ഥാനവും നേടി. 36 പോയിന്റ് നേടിയ ബ്രദർ സിജോമോൻ. പി, ഗോസ്പൽ സെന്റർ കലവൂർ വ്യക്‌തിഗത ചാമ്പ്യനായി, 34 പോയിന്റ് നേടി സിസ്റ്റർ ബ്ലെസ്സി ജെയിംസ് കാർത്തികപ്പള്ളി രണ്ടാം സ്ഥാനം നേടി.
സെന്റർ എക്സിക്യൂട്ടീവ് അംഗങ്ങളായ ബ്രദർ കെ ജോയി, ബ്രദർ സൈമൺ തോമസ് സെന്ററിലെ വിവിധ പുത്രികസംഘടനകളെ പ്രതിനിധികരിച്ചു പാസ്റ്റർ ചാക്കോ ജോർജ്, പാസ്റ്റർ മാത്യു ബെഞ്ചമിൻ, പാസ്റ്റർ സി ഐ ജോസ് എന്നിവർ ആശംസകൾ അറിയിച്ചു.
പി വൈ പി എ ചരിത്രപുസ്തകത്തിൽ നിന്നുമുള്ള ജനറൽ ക്വിസ് മത്സരത്തിൽ ഐപിസി ഹെബ്രോൻ കരുവാറ്റ സഭാ ശൂശ്രൂഷകൻ പാസ്റ്റർ മോഹൻ ചെറിയാൻ ഒന്നാം സ്ഥാനവും, ഐപിസി ചെറുതന സഭാ ശൂശ്രൂഷകൻ പാസ്റ്റർ സാലസ് ജേക്കബ് രണ്ടാം സ്ഥാനവും, ഐപിസി ഹെബ്രോൻ കരുവാറ്റ സഭയിലെ സിസ്റ്റർ മേഴ്‌സി മോഹൻ മൂന്നാം സ്ഥാനവും നേടി വിജയികളായി.
ഇവാ. മനോജ് മാത്യു റാന്നിയുടെ നേതൃത്വത്തിൽ പാസ്റ്റർ സോനു ജോർജ് മല്ലപ്പള്ളി, പാസ്റ്റർ ഫിന്നി തോമസ് മല്ലപ്പള്ളി, പാസ്റ്റർ ബെൻസൺ യോഹന്നാൻ പന്തളം, ബ്രദർ സണ്ണി ആലപ്പുഴ എന്നിവർ ജഡ്ജിങ് പാനൽഅംഗങ്ങളായി പ്രവർത്തിച്ചു. ഡിസ്ട്രിക്കറ്റ് പി വൈ പി എ മുൻ പ്രസിഡന്റ് ബ്രദർ മാത്യു വർഗീസ് പ്രോഗ്രാം കോ -ഓർഡിനേറ്ററായും ജോ- സെക്രട്ടറിമാരായ ബ്രദർ സാം അലക്സ് തോമസ് & സിസ്റ്റർ പ്രയ്‌സി മാത്യു, പബ്ലിസിറ്റി കൺവീനർ ബ്രദർ സബിൻ സാബു എന്നിവർ വിവിധ സ്റ്റേജുകളുടെ ചുമതലയും നിർവഹിച്ചു.
പി വൈ പി എ സെക്രട്ടറി ബ്രദർ വെസ്‌ലി പി. എബ്രഹാം & ട്രഷറർ ബ്രദർ ഫെബിൻ ജെ. മാത്യു എന്നിവർ ടാബുലേഷൻ വിഭാഗത്തിൽ പ്രവർത്തിച്ചു. വൈസ് പ്രസിഡന്റുമാരായ ബ്രദർ ജോബി ജോൺ സ്വാഗതവും, പാസ്റ്റർ സി. ജെ ഷിജുമോൻ നന്ദിയും പ്രകാശിപ്പിച്ചു.
ആലപ്പുഴയിൽ 2022 ഡിസംബർ 26, 27, 28 തീയതികളിൽ നടത്തപ്പെടുന്ന 75-മത് സംസ്ഥാന പി വൈ പി എ ക്യാമ്പിന്റെ പ്രൊമോഷണൽ മീറ്റിംഗിന്റെ ഭാഗമായി സംസ്ഥാന പി വൈ പി എ ജനറൽ കോ. ഓർഡിനേറ്റർ ബ്രദർ ജസ്റ്റിൻ രാജ് സംസാരിച്ചു.