ഐപിസി ബെംഗളുരു സെന്റർ വൺ 16-ാമത് കൺവൻഷന് അനുഗ്രഹീത സമാപനം
ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 16-മത് വാർഷിക കൺവൻഷൻ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. ഐ പി സി കർണാടക പ്രസിഡൻറ് പാസ്റ്റർ കെ.എസ്. ജോസഫ്, പാസ്റ്റർ തോമസ് ഫിലിപ്പ് (വെൺമണി) എന്നിവർ സമാപനദിന സംയുക്ത ആരാധനയിൽ പ്രസംഗിച്ചു.
കർണാടക സ്റ്റേറ്റ് ഐ പി സി സെക്രട്ടറിയും സെന്റർ വൺ പ്രസിഡന്റുമായ പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഡിസ്ട്രിക്റ്റ് ക്വയർ, സിസ്റ്റർ മോളമ്മ ജോർജ് എന്നിവർ ചേർന്ന് ഗാനശുശ്രൂഷ നിർവഹിച്ചു. കൂടാതെ പാസ്റ്റർ വി.ജി.മനോജും (നിലമ്പൂർ) പ്രസംഗിച്ചു.
Follow us: Facebook | Instagram| Telegram| Youtube
പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി (വലത് ) പ്രസംഗിക്കുന്നു
പാസ്റ്റർമാരായ ഒ.ടി.തോമസ് ,സതീശ് കുമാർ, സജി ചക്കുംചിറ, റ്റി.എസ്.മാത്യൂസ് എന്നിവർ വിവിധ ദിവസങ്ങളിൽ അധ്യക്ഷരായിരുന്നു. കൺവൻഷനിൽ സംഗീത ശുശ്രൂഷ, സുവിശേഷയോഗം, ഉപവാസ പ്രാർഥന, സോദരി സമാജ സമ്മേളനം , പൊതുയോഗം , സൺഡെസ്കൂൾ പി.വൈ.പി.എ വാർഷിക സമ്മേളനം എന്നിവ നടത്തി.
ബെംഗളുരു സെന്റർ വൺ ഐ പി സി യുടെ കീഴിലുള്ള 21 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും സമാപന ദിന സംയുക്ത ആരാധനയിൽ പങ്കെടുത്തു. പാസ്റ്റർ ജോർജ് ഏബ്രഹാം ( ജനറൽ കൺവീനർ) ബ്രദർ സാം സൈമൺ (പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകി.