ഐപിസി ഡൽഹി സ്റ്റേറ്റ് 28 -മത് വാർഷിക കൺവൻഷന് അനുഗ്രഹീത സമാപ്തി

Nov 1, 2022 - 00:53
 0
ഐപിസി ഡൽഹി സ്റ്റേറ്റ് 28 -മത് വാർഷിക കൺവൻഷന് അനുഗ്രഹീത സമാപ്തി

അംബേദ്കർ ഭവനിൽ ഒക്ടോബർ 28 ന് ആരംഭിച്ച 28 മത് വാർഷിക കൺവൻഷൻ ഇന്നലെ 30 ഞായറാഴ്ച 9 മണി മുതൽ 1 മണി വരെ നടന്ന സംയുക്ത ആരാധനയോടു കൂടി സമാപിച്ചു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷൻ ആയിരുന്നു.

പാസ്റ്റർ സാം ദാനിയേൽ ക്രിസ്തുവിന്റെ മണവാട്ടിയായ സഭയുടെ ഒരുക്കവും, എടുത്തുകൊള്ളപ്പെടലും എന്ന വിഷയത്തിൽ ലഘു സന്ദേശം നൽകി. പ്രമാണത്തിനു അനുസരിച്ച് ആരാധിക്കണം എന്ന് പാസ്റ്റർ കെ വി ജോസഫ് സങ്കീർത്തനത്തിൽ നിന്നും പ്രബോധിപ്പിച്ചു. പാസ്റ്റർ കെ.സി. തോമസ്, ഡോ. മേരി ദാനിയേൽ എന്നിവർ ആശംസ അറിയിച്ചു.സ്റ്റേറ്റ് പ്രസിഡന്റ്. ഡോ. ഷാജി ദാനിയേൽ സമാപന സന്ദേശം നൽകി.


മത്തായി 15 ൽ പറഞ്ഞിരിക്കുന്ന കനാന്യ സ്ത്രീയെ ഉദ്ധരിച്ചുകൊണ്ട് യഹൂദനും, ജാതിയും എന്നുള്ള വ്യത്യാസം ഇല്ലാതെ, കർത്താവായ യേശു ക്രിസ്തുവിന്റെ ക്രൂശ് മരണത്തിൽ വിശ്വസിക്കുന്ന ഏവർക്കും അപ്പന്റെ കൂടെ തീൻ മേശയിലേക്ക് സ്വാഗതം ഉണ്ടെന്നും, ആ സുദിനം അതിവേഗം സംഭവിക്കും എന്നും കർത്താവിന്റെ വരവിൽ നാം ജാതി, ഭാഷ, വംശ, ഗോത്ര വ്യത്യാസമില്ലാതെ അപ്പന്റെ തീൻ മേശയിൽ അവനോടു കൂടെ കൂട്ടായ്മ ആചരിക്കും എന്ന് പ്രത്യാശ ജനകമായ സന്ദേശം അദ്ദേഹം നൽകി.

സമാപനസമ്മേളനത്തിൽ ഒൻപതു ശുശ്രൂഷകന്മാർക്ക് ഓർഡിനേഷൻ നൽകി. പാസ്റ്റർ രാജു സദാശിവൻ ആരാധനയ്ക്ക് നേതൃത്വം നൽകി