ഐ.പി.സി കൊല്ലം സൗത്ത് സെന്റർ വാർഷിക കൺവൻഷൻ നവംബർ 18 മുതൽ
IPC Kollam South Centre Annual Convention from 18th November 2022

ഇന്ത്യാ പെന്തക്കോസത് ദൈവസഭ കൊല്ലം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ നവംബർ മാസം 18, 19 (വെള്ളി, ശനി) ദിവസങ്ങളിൽ കൊല്ലം ജവഹർ ബാലഭവനിൽ വൈകിട്ട് 5:30 ന് നടക്കും
സെന്റർ കേരള സ്‌റ്റേറ്റ് കൗൺസിൽ & പ്രസ്ബിറ്ററി അംഗവുമായ പാസ്റ്റർ ജോൺ റിച്ചാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഐ പി സി കേരള സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ കെ.ജെ തോമസ് (കുമളി ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു .
20-ാം തീയതി ഞായർ രാവിലെ 9.00 മണി മുതൽ ചിന്നക്കട ബഥേൽ ടൗൺ ചർച്ചിൽ വച്ച് സംയുക്ത ആരാധനയും കർത്തൃമേശ ശുശ്രൂഷയും നടക്കും. ഹെവൻലി വോയ്സ് കലയപുരം ഗാന ശുശ്രുഷ നിർവഹിക്കും.