ഐ.പി.സി. കുമളി സെൻ്റർ കൺവൻഷൻ ഫെബ്രുവരി 1 മുതൽ
IPC Kumaly Centre Convention on February

ഐപിസി കുമളി സെന്റർ 32-ാമത് കൺവൻഷൻ കൊച്ചറ ബഥേൽഗ്രൗണ്ടിൽ ഫെബ്രുവരി 1ബുധൻ മുതൽ 5ഞായർ വരെ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എം.ഐ. കുര്യൻ ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ ദാനിയേൽ കൊന്നുനിൽക്കുന്നതിൽ, സജു ചാത്തന്നൂർ, വർഗീസ് എബ്രഹാം റാന്നി, കെ.ജെ തോമസ് കുമളി, ജോയി പാറക്കൽ എന്നിവർ പ്രസംഗിക്കും. വെള്ളിയാഴ്ച പകൽ സഹോദരിമാരുടെ യോഗത്തിൽ സിസ്റ്റർ സൂസൻ ടി. സണ്ണി പ്രസംഗിക്കും. ഹെവൻലി ബീറ്റ്സ് കൊട്ടാരക്കര സംഗീത ശുശ്രൂഷ നിർവ്വഹിക്കും.
വിവരങ്ങൾക്ക് : പാസ്റ്റർ സി വി എബ്രഹാം 9446861352