ഐ.പി.സി. നിലമ്പൂർ നോർത്ത് സെന്റർ കൺവെൻഷൻ ജനു. 12 മുതൽ

IPC Nilambur North Centre Convention

Jan 11, 2023 - 15:27
 0

ഐ പി.സി. നിലമ്പൂർ നോർത്ത്  സെന്റർ കൺവെൻഷൻ ജനുവരി 12 മുതൽ15 വരെ എടക്കര ഐപിസി കാർമേൽ ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗ്ഗീസ് മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സാജു ചാത്തന്നൂർ,  വർഗ്ഗീസ് എബ്രഹാം (റാന്നി), തോമസ് ഫിലിപ്പ് (വെൺമണി), ടി.ഡി. ബാബു (എറണാകുളം), പാസ്റ്റർ അനിൽ. ആർ.വി എന്നിവർ പ്രസംഗിക്കും. 

സെന്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വെള്ളിയാഴ്ച രാവിലെ 10 മുതൽ സംയുക്ത ഉപവാസ പ്രാർത്ഥന നടക്കും. ശനിയാഴ്ച രാവിലെ 10 മുതൽ സോദരി സമാജവാർഷികവും  ഉച്ചകഴിഞ്ഞ് 2 മുതൽ സൺഡേ സ്കൂൾ-പിവൈ.പി.എ  വാർഷികവും  നടക്കും. ഞായറാഴ്ച രാവിലെ 7നു സ്നാന ശുശ്രൂഷയും എട്ടര മുതൽ സംയുക്ത സഭായോഗവും ഉണ്ടായിരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0