ഐപിസി പാലക്കാട് നോർത്ത് സെൻ്റർ PYPA ഒരുക്കുന്ന പരസ്യ യോഗവും മുറ്റത്ത് കൺവെൻഷനും

Apr 14, 2024 - 21:33
Apr 14, 2024 - 21:34
 0

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ PYPA ഒരുക്കുന്ന പരസ്യ യോഗവും മുറ്റത്ത് കൺവെൻഷനും നാളെ മുതൽ മുണ്ടൂർ, കാഞ്ഞിരപ്പുഴ, പാലക്കയം ഭാഗങ്ങളിൽ നടക്കും. 

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ PYPA ഒരുക്കുന്ന പരസ്യയോഗവും മുറ്റത്ത് കൺവെൻഷനും രണ്ടു ദിവസങ്ങളിലായി നടത്തപ്പെടുന്നു. നാളെ (15/04/2024, തിങ്കൾ) മുണ്ടൂർ ഭാഗങ്ങളിൽ പരസ്യ യോഗവും വൈകിട്ട് പൂതാനൂർ സജിയുടെ ഭവനാങ്കണത്തിൽ വെച്ച് മുറ്റത്ത് കൺവെൻഷനും നടക്കും. പാ. ഫിലിപ്പ് തോമസ് (പാലക്കാട്) ദൈവ വചനം സംസാരിക്കും. ചൊവാഴ്ച പകൽ കാഞ്ഞിരപ്പുഴ, പാലക്കയം ഭാഗങ്ങളിൽ പരസ്യ യോഗവും വൈകിട്ട് ക്രൈസ്റ്റ് ഫോളവേഴ്‌സ് പ്രയർ ഹോം മുറ്റത്ത് വെച്ച് നടത്തപ്പെടും. പാ. വിനു ജോയി (അട്ടപ്പാടി) ദൈവവചനം സംസാരിക്കും. ഐപിസി പാലക്കാട് നോർത്ത് സെൻ്റർ PYPA ക്ക് പാ. ബിജോ ചാക്കോ (പ്രസിഡൻ്റ്), പാ. മാത്യൂസ് ചാക്കോ (സെക്രട്ടറി), ബ്രദർ രാജു (ട്രഷറാർ) എന്നിവർ നേതൃത്വം നൽകുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0