ഐപിസി പുനലൂർ സെൻ്റർ കൺവെൻഷൻ ജനു. 31 മുതൽ
IPC Punaloor Centre Convention

ഐപിസി പുനലൂർ സെൻ്ററിൻ്റെ 48- മത് വാർഷിക കൺവെൻഷൻ ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ ഐപിസി പേപ്പർമിൽ സീയോൻ സഭാ ഗ്രൗണ്ടിൽ നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് കെ ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർമാരായ ഷാജി എം പോൾ വെണ്ണിക്കുളം, പി.സി ചെറിയാൻ റാന്നി, ബി.മോനച്ചൻ കായംകുളം, കെ.ജെ തോമസ് കുമളി, കെ.സി ശാമുവേൽ എറണാകുളം, എബ്രഹാം ജോർജ്ജ് ആലപ്പുഴ എന്നിവർ പ്രസംഗിക്കും. സണ്ടേസ്കൂൾ, സോദരീ സമാജം,, പി വൈ പി എ എന്നീ പുത്രികാ സംഘടനകളുടെ വാർഷികവും നടക്കും