ഐ പി സി പുന്നവേലി സെന്റർ കൺവെൻഷനു തുടക്കമായി ; ഫെബ്രു 5 ന് സമാപിക്കും
IPC Punnaveli Centre Convention

ഐപിസി പുന്നവേലി സെന്റർ കൺവെൻഷൻ ഫെബ്രുവരി 2 മുതൽ 5 വരെ നൂറോമ്മാവ് ശാലേം ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് വർഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, രാജു മേത്ര, സണ്ണി കുര്യൻ, അജി ആന്റണി, വർഗീസ് ജോസഫ്, ഷാജി വർഗീസ് പാലക്കമണ്ണിൽ, സിസ്റ്റർ സൂസൻ ഷാജി എന്നിവർ പ്രസംഗിക്കും.. ഡേവിഡ് ഹാർപ്സ് മ്യൂസിക് മിനിസ്ട്രി ഗാനശ്രൂശൂഷ നിർവഹിക്കും. 5 ന് രാവിലെ 8.30 മുതൽ 1 വരെ നടക്കുന്ന സംയുക്ത ആരാധനയോട് കൂടി കൺവെൻഷൻ സമാപിക്കും.