ഐപിസി പുതുപ്പള്ളി സെന്റർ 34-ാമത് കൺവെൻഷൻ ഡിസംബർ 9 മുതൽ
IPC Puthupally Centre 34th Convention from 9th December

ഐപിസി പുതുപ്പള്ളി സെന്റർ 34-ാമത് കൺവെൻഷൻ മീനടം പുത്തൻപുര പടിക്ക് സമീപം ട്രിനിറ്റി സെന്ററിൽ ഡിസംബർ 9 വെള്ളി മുതൽ 11 ഞായർ വരെ നടക്കും.
പാസ്റ്റർ കെ.സി തോമസ്, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ രാജു മേത്ര, പാസ്റ്റർ പി.എ മാത്യു, പാസ്റ്റർ എം വി എബ്രഹാം, പാസ്റ്റർ പി റ്റി തോമസ്, ഡോ. സാജു ജോസഫ് എന്നിവർ പ്രസംഗിക്കും. ഗാനശുശ്രൂഷ സെന്റർ പി വൈ പി എ ക്വയർ നയിക്കും.