ഐപിസി റാന്നി ഈസ്റ്റ് സെന്റർ കൺവൻഷൻ ഡിസംബർ 15 മുതൽ
IPC Ranni East Centre Convention

ഐപിസി റാന്നി ഈസ്റ്റ് സെന്റർ കൺവൻഷൻ ഡിസംബർ 15 മുതൽ 18 വരെ നടക്കും. വ്യാഴം മുതൽ ശനി വരെ ഐപിസി ബെഥേൽ ടൗൺ ചർച്ചിൽ വെച്ചും 18 ഞായർ റാന്നി മാർത്തോമ്മ കൺവൻഷൻ സെന്ററിൽ വച്ചുമാണ് യോഗങ്ങൾ. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെയും, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 വരെയും, ഞായറാഴ്ച്ച രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയുമാണ് യോഗങ്ങൾ.
ഐപിസി റാന്നി ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാസ്റ്റർ സി. സി എബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ. സി തോമസ് (പ്രസിഡന്റ്,ഐപിസി കേരളാ സ്റ്റേറ്റ്), പാസ്റ്റർ ഡാനിയേൽ കൊന്നന്നിൽക്കുന്നതിൽ(സെക്രട്ടറി,ഐപിസി കേരളാ സ്റ്റേറ്റ്), പാസ്റ്റർ ബാബു ചെറിയാൻ(പിറവം),പാ സ്റ്റർ തോമസ് ഫിലിപ്പ്(വെണ്മണി), പാസ്റ്റർ ഷാജി എം. പോൾ,പാസ്റ്റർ ജോൺസൺ കുണ്ടറ എന്നിവർ ദൈവവചനം സംസാരിക്കും. സെന്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.