ഐപിസി വയനാട് സെന്റർ കൺവൻഷൻ ഫെബ്രു. 29 മുതൽ

Jan 30, 2024 - 14:47
 0
ഐപിസി വയനാട് സെന്റർ കൺവൻഷൻ ഫെബ്രു. 29 മുതൽ

38-ാമത് ഇന്ത്യ പെന്തകോസ്ത് ദൈവസഭ വയനാട് സെന്റർ കൺവൻഷൻ ഫെബ്രുവരി 29 മുതൽ മാർച്ച്‌ 3 വരെ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഐപിസി വയനാട് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ്‌ തോമസ്‌ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജോയി പാറക്കൽ, പാസ്റ്റർ ഷിബിൻ ജി. സാമൂവേൽ എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിനോടനുബന്ധിച്ച് പി.വൈ.പി.എ, സൺ‌ഡേ സ്കൂൾ, സോദരി സമാജം വാർഷികങ്ങളും നടക്കും. ബ്ലെസ്സ് സിംഗേഴ്സ്, കോഴിക്കോട് ഗാനങ്ങൾ ആലപിക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow